വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനാണെന്ന് വിധിച്ച വിചാരണക്കോടതി ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ ലക്ഷദ്വീപ് ഭരണകൂടം നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി വാദം ഇന്ന്

വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനാണെന്ന് വിധിച്ച വിചാരണക്കോടതി ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ ലക്ഷദ്വീപ് ഭരണകൂടം നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി വാദം ഇന്ന്.
ജസ്റ്റിസ് കെഎം ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. വധശ്രമക്കേസില്‍ പത്തുവര്‍ഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിനെ തുടര്‍ന്ന് മുഹമ്മദ് ഫൈസല്‍ എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ടിരുന്നു. എന്നാല്‍ വിചാരണക്കോടതി നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതോടെ അയോഗ്യത ലോക്സഭാ സെക്രട്ടേറിയറ്റ് പിന്‍വലിച്ചു.
ഹൈക്കോടതിയുടെ സ്റ്റേ സൂപ്രീം കോടതി നീക്കിയാല്‍ അയോഗ്യത പുനഃസ്ഥാപിക്കപ്പെടും. ഈ സാഹചര്യത്തില്‍ ഇന്നത്തെ കോടതി നടപടികള്‍ മുഹമ്മദ് ഫൈസലിന് ഏറെ നിര്‍ണായകമാണ്.
https://www.facebook.com/Malayalivartha
























