കേരള സ്റ്റോറി സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി .. ആവശ്യമെങ്കില്‍ സെന്‍സര്‍ ബോര്‍ഡ് അനുമതിക്കെതിരെ ഹൈക്കോടതിയില്‍ പോകാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം

കേരള സ്റ്റോറി സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍ പരാമര്‍ശിക്കപ്പെട്ടു. വിദ്വേഷ പ്രസംഗത്തിനെതിരായ കേസുകള്‍ പരിഗണിക്കുന്ന ജസ്റ്റിസ് കെഎം ജോസഫിന്റെ കോടതിയിലാണ് കേസ് പരിഗണനക്ക് എത്തിയത്. എന്നാല്‍ വിദ്വേഷ പ്രസംഗത്തിനൊപ്പം ഈ കേസ് കേള്‍ക്കാനാവില്ലെന്ന് നിലപാടെടുത്ത് ജസ്റ്റിസ് കെഎം ജോസഫ് .
ആവശ്യമെങ്കില്‍ സെന്‍സര്‍ ബോര്‍ഡ് അനുമതിക്കെതിരെ ഹൈക്കോടതിയില്‍ പോകാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ നാളെ വിശദമായ ഹര്‍ജി ചീഫ് ജസ്റ്റിസിന് മുമ്പാകെ നല്‍കാമെന്ന് പറഞ്ഞ് ചുവടുമാറ്റിയ കപില്‍ സിബല്‍ കോടതി ട്രെയിലര്‍ കാണണമെന്നും ജസ്റ്റിസ് കെഎം ജോസഫിനോട് പറഞ്ഞു.
ടിവിയില്‍ ഇതിന്റെ റിപ്പോര്‍ട്ട് കണ്ടെന്നായിരുന്നു ജസ്റ്റിസ് കെഎം ജോസഫിന്റെ മറുപടി. സിനിമ വെള്ളിയാഴ്ച റിലീസാണെന്ന് ഓര്‍മ്മിപ്പിച്ച സിബല്‍ ഇത് തടയാന്‍ സാധ്യമായ വഴി നോക്കുമെന്നും വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha
























