രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ ശിക്ഷാ വിധിയില്‍ ഹൈക്കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചില്ല

മോഡി സമുദായത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി എന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ മാനഷ്ടക്കേസിലെ ശിക്ഷാ വിധിയ്ക്ക് ഗുജറാത്ത് ഹൈക്കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചില്ല. കോടതി അനുകൂല നിലപാട് സ്വീകരിക്കാതെ വന്നതോടെ രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും. സൂറത്ത് കോടതിയുടെ ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധി മേല്‍ക്കോടതിയെ സമീപിച്ചത്. രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ കോടതി വേനലവധിയ്ക്ക് ശേഷം വിധി പറയാന്‍ മാറ്റി.
അതേസമയം രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ കഴിഞ്ഞ 29ന് പരിഗണിച്ച കോടതി കേസ് മേയ് രണ്ടിലേയ്ക്ക് മാറ്റി വെയ്ക്കുകയായിരുന്നു. രാഹുലിന്റെ റിവ്യൂ പെറ്റീഷന്‍ പരിഗണിക്കവേ പരാമര്‍ശങ്ങളും പ്രസ്താവനകളും നടത്തുമ്പോള്‍ സ്ഥാനം മറന്നു കൂടാ എന്ന് ജസ്റ്റിസ് ഹേമന്ദ് പ്രചാക് നിരീക്ഷിച്ചിരുന്നു. കൂടാതെ അപകീര്‍ത്തിക്കേസ് സമര്‍പ്പിച്ച ബിജെപി എംഎല്‍എയും മുന്‍മന്ത്രിയുമായ പൂര്‍ണേഷ് മോദിയ്ക്ക് മറുപടി സമര്‍പ്പിക്കാന്‍ കോടതി സമയവും അനുവദിച്ചിരുന്നു. പിന്നാലെയാണ് ഇന്നത്തെ വാദത്തിന് ശേഷം കേസ് വീണ്ടും നീട്ടിവെച്ചത്.
https://www.facebook.com/Malayalivartha
























