ഡല്‍ഹി മദ്യനയ കേസില്‍ പുതിയ കുറ്റപത്രം സമര്‍പ്പിച്ച് ഇ.ഡി ...

ഡല്‍ഹി മദ്യനയ കേസില്‍ ഇ.ഡി പുതിയ കുറ്റപത്രം സമര്‍പ്പിച്ചു. ആം ആദ്മി പാര്‍ട്ടി നേതൃത്വം, പ്രത്യേകിച്ച് മുന്‍ മന്ത്രി മനീഷ് സിസോദിയ അനധികൃത ഫണ്ടുകള്‍ സ്വരൂപിക്കുന്നതിന് 2021-22 ഡല്‍ഹി മദ്യ നയം കൊണ്ടുവന്നതെന്നന് പുതിയ കുറ്റപത്രത്തില്‍ പറയുന്നു. കേസിലെ ഒരു പ്രതിയില്‍നിന്ന് സിസോദിയ കൈക്കൂലി വാങ്ങിയെന്നും കുറ്റപത്രത്തിലുണ്ട്.
മദ്യ നയത്തില്‍ തനിക്ക് അനുകൂലമായ മാറ്റങ്ങള്‍ വരുത്തിയതിന് അമിത് അറോറ, ദിനേശ് അറോറ വഴി മനീഷ് സിസോദിയക്ക് 2.2 കോടി രൂപ നല്‍കിയതായി ഇ.ഡി നേരത്തെ സമര്‍പ്പിച്ച പ്രോസിക്യൂഷന്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha