മണിപ്പൂർ കലാപമവസാനിപ്പിക്കാൻ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർണായക നീക്കം;അസം മുഖ്യമന്ത്രിയെ കളത്തിലിറക്കി

മണിപ്പൂർ കലാപത്തിൽ നിർണായക നീക്കവുമായി കേന്ദ്രസർക്കാർ. ആ കലാപമവസാനിപ്പിക്കാനുള്ള എല്ലാ മാർഗങ്ങളും അവലംബിക്കുകയാണ് കേന്ദ്രം. അമിത് ഷായുടെ സന്ദർശനവും ചർച്ചകളും ഫലം കണ്ടിട്ടില്ല. ഈ സാഹചര്യത്തിൽ; കേന്ദ്രം സ്വീകരിക്കുന്ന മറ്റൊരു മാർഗം അസം മുഖ്യമന്ത്രിയെ കളത്തിൽ ഇറക്കാമെന്നതാണ്. ഈ സാഹചര്യത്തിൽ അസം മുഖ്യമന്ത്രിയെ ഇറക്കിയുള്ള പരീക്ഷണത്തിന് കേന്ദ്രം തയ്യാറായിരിക്കുകയാണ് .
അസം മുഖ്യമന്ത്രി, ഹിമന്ദ ബിശ്വ ശർമ മണിപ്പൂരിലെത്തി ചർച്ച നടത്തുവാൻ തയ്യാറെടുക്കുകയാണ് . മുഖ്യമന്ത്രി ബിരേൻ സിംഗുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. എന്തായാലും ദിവസങ്ങളായി നീണ്ടു നിൽക്കുന്ന കലാപങ്ങൾക്ക് ശമനം വരുത്തുവാൻ ഇത്തരത്തിലൊരു മാർഗ്ഗം കൂടെ തേടുകയാണ്. കലാപം അവസ്ഥയിൽ തന്നെ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ ഇന്ന് മണിപ്പൂർ സന്ദർശിക്കും.
നമുക്കറിയാം അമിത് ഷാ ഗോത്ര സമൂഹത്തോട് ചർച്ച നടത്തിയിരുന്നു. അദ്ദേഹം മണിപ്പൂർ സന്ദർശിച്ചപ്പോൾ, അദ്ദേഹത്തിന് മുന്നിൽ വന്ന ഗോത്രവിഭാഗക്കാർ ആവശ്യപ്പെട്ടത് നിർണായകമായ കാര്യങ്ങളാണ്. മണിപ്പൂരില്‍ രാഷ്ട്രപതി അധികാരം ഏര്‍പ്പെടുത്തണമെന്ന് അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ ഗോത്രവിഭാഗങ്ങൾ ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha