ചികിത്സയ്‌ക്കെത്തിയ യുവതിയെ അബോധാവസ്തയിലാക്കി ലൈംഗികാതിക്രമം നടത്താന്‍ ശ്രമം... വ്യാജ ഡോക്ടറെയും കൂട്ടാളിയെയും കയ്യോടെ പൊക്കി പോലീസ്

ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ അബോധാവസ്തയിലാക്കി ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ച വ്യാജ ഡോക്ടറെയും കൂട്ടാളിയെയും കയ്യോടെ പൊക്കി പോലീസില്‍ ഏല്‍പ്പിച്ച് ഭര്‍ത്താവ്. മുംബൈയിലെ ഗോവണ്ടിയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ജൂണ്‍ 17നാണ് സംഭവം. ഷൊയ്ബ്, ഇര്‍ഫാന്‍ സയിദ് എന്നിവരാണ് പിടിയിലായത്.
പൊലീസ് അന്വേഷണത്തിനിടെയാണ് ഡോക്ടറായ ആള്‍ വ്യാജനാണെന്നു വ്യക്തമായത്. ആശുപത്രിക്കും ലൈസന്‍സ് ഉണ്ടായിരുന്നില്ല. ആശുപത്രി ഉടമ ജമീല്‍ ഖാന്‍ അടക്കം മൂന്നുപേര്‍ക്കെതിരെ കേസെടുത്തതായി മുംബൈ പൊലീസ് അറിയിച്ചു. ആശുപത്രി ഉടമ ഒളിവിലാണ്.
പരിശോധനയ്ക്കായി ഡോക്ടറുടെ മുറിയിലേക്കുപോയ യുവതിയെ ഏറെനേരമായി കാണാതിരുന്നതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് അന്വേഷിച്ചെത്തിയത്. അതിക്രമം കണ്ടതോടെ ഭര്‍ത്താവ് ബഹളമുണ്ടാക്കി. പിന്നാലെ പൊലീസിനെ അറിയിച്ചു. പാതി ബോധത്തില്‍ കണ്ടെത്തിയ ഭാര്യയെ ഇരുവരും മോശമായി സ്പര്‍ശിക്കുകയായിരുന്നുവെന്ന് ഭര്‍ത്താവ് പറഞ്ഞു.
https://www.facebook.com/Malayalivartha

























