ജാര്‍ഖണ്ഡില്‍ നിയന്ത്രണം നഷ്ടമായ കാര്‍ കിണറിനുള്ളിലേക്ക് വീണ് ഒരു കുട്ടി ഉള്‍പ്പടെ ആറുപേര്‍ മരിച്ചു... മൂന്നു പേര്‍ക്ക് പരുക്ക്

ജാര്‍ഖണ്ഡില്‍ നിയന്ത്രണം നഷ്ടമായ കാര്‍ കിണറിനുള്ളിലേക്ക് വീണ് ഒരു കുട്ടി ഉള്‍പ്പടെ ആറുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഹസാരിബാഗിലെ പദ്മ ബ്ലോക്കിന് കീഴിലുള്ള റോമി ഗ്രാമത്തിന് സമീപമാണ് സംഭവം.
ദേശീയപാത-33ല്‍ വച്ചാണ് അപകടം നടന്നത്. നിയന്ത്രണം നഷ്ടമായ കാര്‍ മോട്ടോര്‍ സൈക്കിളില്‍ ഇടിച്ച ശേഷം കിണറ്റില്‍ വീഴുകയായിരുന്നു. ഹസാരിബാഗിലെ മണ്ടായി ഗ്രാമവാസികളാണ് മരിച്ചവര്‍.
ദര്‍ഭംഗയില്‍ നിന്ന് കാളി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയതായിരുന്നു ഇവര്‍. പോലീസിന്റെയും പ്രദേശവാസികളുടെയും സഹായത്തോടെയാണ് പരിക്കേറ്റവരെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചത്.
"
https://www.facebook.com/Malayalivartha

























