മധ്യപ്രദേശില്‍ 12 വയസുകാരി ബലാത്സംഗത്തിന് ഇരയായ സംഭവം... മധ്യപ്രദേശിലെ പെണ്‍മക്കളുടെ അവസ്ഥയില്‍ രാജ്യം മുഴുവന്‍ ലജ്ജിക്കുന്നെന്ന് രാഹുല്‍ ഗാന്ധി

മധ്യപ്രദേശിലെ പെണ്‍മക്കളുടെ അവസ്ഥയില്‍ രാജ്യം മുഴുവന്‍ ലജ്ജിക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മധ്യപ്രദേശില്‍ 12 വയസുകാരി ബലാത്സംഗത്തിന് ഇരയായ സംഭവത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. സാമൂഹിക മാധ്യമമായ എക്‌സിലൂടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം. സംഭവം ഇന്ത്യയെ ഞെട്ടിക്കുന്നതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ലജ്ജയില്ലെന്നും തെരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍ക്കും പൊള്ളയായ വാഗ്ദാനങ്ങള്‍ക്കും ഇടയില്‍ പെണ്‍മക്കളുടെ നിലവിളി അവര്‍ അടിച്ചമര്‍ത്തുന്നെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. അതേസമയം മധ്യപ്രദേശില്‍ 12 വയസുകാരി പീഡനത്തിന് ഇരയായ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. സര്‍ക്കാര്‍ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
നേരത്തെ മധ്യപ്രദേശിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ വനിത സംവരണ ബില്ലില്‍ 'ഇന്ത്യ' സഖ്യത്തിന്റെ പിന്തുണ അര്‍ദ്ധ മനസോടെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. മധ്യപ്രദേശില്‍ വലിയ വികസനം സാധ്യമാക്കാന്‍ ബിജെപിക്കായെന്നും കോണ്‍ഗ്രസ് കാലത്ത് മധ്യപ്രദേശ് ദരിദ്ര സംസ്ഥാനമായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്റ കാലത്ത് കോടികളുടെ അഴിമതിയാണ് മധ്യപ്രദേശില്‍ നടന്നിട്ടുള്ളതെന്നും എവിടെയൊക്കെ കോണ്‍ഗ്രസ് ഭരിച്ചിട്ടുണ്ടോ അവിടെയൊക്കെ ഭരിച്ച് നശിപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha