ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിയില്‍ 'സ്‌ഫോടനം' നടന്നതായി അജ്ഞാതന്റെ ഫോണ്‍ സന്ദേശം

ഡല്‍ഹി ചാണക്യപുരിയില്‍ സ്ഥിതി ചെയ്യുന്ന ഇസ്രയേല്‍ എംബസിയില്‍ 'സ്‌ഫോടനം' നടന്നതായി അജ്ഞാതന്റെ ഫോണ്‍ സന്ദേശം. ഡല്‍ഹി പൊലീസ് ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് എംബസിക്ക് സമീപം സ്‌ഫോടനശബ്ദം കേട്ടതെന്നാണ് സൂചന. ഇസ്രയേല്‍ എംബസിക്ക് പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്തു സ്‌ഫോടനശബ്ദം കേട്ടെന്നാണ് വിളിച്ചയാള്‍ പറഞ്ഞത്.
എല്ലാ എംബസി ജീവനക്കാരും സുരക്ഷിതരാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രാദേശിക ഉദ്യോഗസ്ഥരുമായി സഹകരിച്ച് വരികയാണെന്നും ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഡല്‍ഹി പൊലീസിന്റെ ക്രൈം യൂണിറ്റ് സംഘവും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി. പ്രദേശത്തു കനത്ത ജാഗ്രതയാണ്.
ടയര്‍ പൊട്ടുന്നതു പോലത്തെ ശബ്ദമാണ് കേട്ടതെന്ന് ഒരു ദൃക്സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു. ''വൈകിട്ട് 5 മണിയോടെയാണ് സംഭവം. ഞാന്‍ ഡ്യൂട്ടിയിലായിരുന്നു. വലിയ ശബ്ദം കേട്ടു പുറത്തിറങ്ങുമ്പോള്‍, ഒരു മരത്തിന്റെ മുകളില്‍ നിന്ന് പുക ഉയരുന്നത് ഞാന്‍ കണ്ടു.''- ദൃക്‌സാക്ഷി പറഞ്ഞു. ഇദ്ദേഹത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha























