ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞും അതിശൈത്യവും തുടരുന്നു... കാഴ്ചാപരിധി പൂജ്യമായി, നിരവധി വിമാനങ്ങളും ട്രെയിനുകളും സര്‍വീസ് നടത്തുന്നത് വൈകി, പലയിടത്തും പൊതു വാഹനങ്ങള്‍ പോലും ലഭ്യമല്ലാത്ത സ്ഥിതിയില്‍

ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞും അതിശൈത്യവും തുടരുന്നു... കാഴ്ചാപരിധി പൂജ്യമായി, നിരവധി വിമാനങ്ങളും ട്രെയിനുകളും സര്‍വീസ് നടത്തുന്നത് വൈകി.
ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും പലയിടങ്ങളിലും മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് കാഴ്ചാപരിധി പൂജ്യമായി. അപ്‌ഡേറ്റ് ചെയ്ത ഫ്ലൈറ്റ് വിവരങ്ങള്‍ക്കായി ബന്ധപ്പെട്ട എയര്‍ലൈനുമായി ബന്ധപ്പെടാന്‍ ഡല്‍ഹി വിമാനത്താവളം അധികൃതര്‍ യാത്രക്കാരോട് ആവശ്യപ്പെട്ടു. എന്തെങ്കിലും അസൗകര്യം ഉണ്ടായാല്‍ ഖേദിക്കുന്നുവെന്നും വിമാനത്താവളം വ്യക്തമാക്കി.
കൊടും തണുപ്പും മൂടല്‍ മഞ്ഞും മൂലം റോഡുമാര്‍ഗമുള്ള വാഹനനീക്കത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പലയിടത്തും പൊതു വാഹനങ്ങള്‍ പോലും ലഭ്യമല്ലാത്ത സ്ഥിതിയിലാണ്.
കൊടും തണുപ്പില്‍ നിന്നും രക്ഷതേടി ആളുകള്‍ റോഡരികിലും മറ്റും തീകായുന്നതും പതിവായി മാറിയിരിക്കുകയാണ്. ഫെബ്രുവരി വരെ അതിശൈത്യം തുടര്‍ന്നേക്കും.
"
https://www.facebook.com/Malayalivartha
























