മണിപ്പൂരില്‍ രണ്ടുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു....അഞ്ച് പേര്‍ക്ക് പരുക്ക്

മണിപ്പൂരില്‍ രണ്ടുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ബിജെപിയുടെ യുവനേതാവടക്കം സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ കൗട്രുക്ക് ഗ്രാമത്തിലാണ് ഇന്നലെ രാത്രിയോടെയാണ് വെടിവെപ്പുണ്ടായത്.
സംഭവത്തില്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ഒരാളെ കാണാതായിട്ടുണ്ടെന്നും പൊലീസ് . ഇംഫാല്‍ ഈസ്റ്റ്, കാങ്‌പോക്പി ജില്ലകളുടെ അതിര്‍ത്തിയില്‍ രണ്ടുവിഭാഗത്തിലെ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായാണ് സൂചനകള്‍. രണ്ട് പേരെ പരിക്കേറ്റ നിലയില്‍ ആശുപത്രിയിലേക്ക് മാറ്റി.
ബിജെപിയുടെ യുവജന സംഘടനയായ ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ മുതിര്‍ന്ന അംഗമായ മനോഹര്‍മയൂം ബാരിഷ് ശര്‍മ്മയെയാണ് വെടിവെപ്പില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആയുധധാരികളായ അക്രമിസംഘം നാട്ടുകാര്‍ക്ക് നേരെ വെടിവെക്കുകയായിരുന്നു എന്നാണ് സൂചനകളുള്ളത്.
"
https://www.facebook.com/Malayalivartha























