രാജ്യത്ത് വനിതാ സംവരണ ബില്‍ അവതരിപ്പിച്ചത് ചരിത്ര നീക്കം... ഈ ബജറ്റ് സമ്മേളനം നാരി ശക്തിയുടെ ഉത്സവമാണെന്നും മോദി

രാജ്യത്ത് വനിതാ സംവരണ ബില്‍ അവതരിപ്പിച്ചത് ചരിത്ര നീക്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ കണ്ടതും നാരി ശക്തി പ്രകടനങ്ങളായിരുന്നു. രാഷ്ട്രപതിയുടെ അഭിസംബോധനയും, ധനമന്ത്രിയുടെ ബജറ്റ് അവതരണവും നാരി ശക്തിയുടെ ഉദാഹരണങ്ങളാണ്. ഈ ബജറ്റ് സമ്മേളനം നാരി ശക്തിയുടെ ഉത്സവമാണെന്നും മോദി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതിപക്ഷം സഹകരിക്കണം. പ്രതിപക്ഷ ശബ്ദം ക്രിയാത്മക നിര്‍ദേശങ്ങള്‍ക്കായി ഉയരണം. അമാന്യമായ പെരുമാറ്റം അനുവദിക്കാനാവില്ല.
കഴിഞ്ഞ സമ്മേളനത്തിലെ അനിഷ്ട സംഭവങ്ങള്‍ എല്ലാവരും കണ്ടതാണെന്നും മോദി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം പൂര്‍ണ്ണ ബജറ്റുമായി കാണാമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























