സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം, അയോധ്യ രാമക്ഷേത്രത്തിലേക്ക് വെള്ളി ചൂൽ സമ്മാനമായി നൽകി ഭക്തർ

അയോധ്യ രാമക്ഷേത്രത്തിലെ ക്ഷേത്ര ട്രസ്റ്റിന് 1.75 കിലോഗ്രാം ഭാരം വരുന്ന വെള്ളി ചൂൽ സമ്മാനമായി നൽകി ഭക്തർ. അഖില ഭാരതീയ മംഗ് സമാജിലെ ഭക്തരാണ് ഇവ ക്ഷേത്രം ട്രസ്റ്റിന് കൈമാറിയത്. പൂർണ്ണമായും വെളളിയിലാണ് ഈ ചൂൽ നിർമ്മിച്ചിരിക്കുന്നത്. ഏകദേശം 1.75 കിലോഗ്രാം ഭാരം വരുന്ന വെള്ളി ചൂലാണ് സമ്മാനിച്ചത്.സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം വെള്ളി ചൂൽ തരംഗമായി മാറിയിട്ടുണ്ട്.
രാമക്ഷേത്രത്തിലെ വിശ്വ മന്ദിരം ശുചീകരിക്കണമെന്ന അഭ്യർത്ഥനയോടെയാണ് ഭക്തർ ചൂൽ സമ്മാനമായി നൽകിയിരിക്കുന്നത്. ഭക്തർ വെള്ളി ചൂൽ ശിരസ്സിലേറ്റി ജാഥയായി ക്ഷേത്രത്തിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ എക്സ് പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. ക്ഷേത്രത്തിലേക്ക് ഇതിനോടകം നിരവധി ആളുകൾ സമ്മാനങ്ങളും സംഭാവനകളും നൽകിയിട്ടുണ്ട്.
രാമക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കു ശേഷം ഒഴുകിയെത്തുന്ന ലക്ഷക്കണക്കിനു ഭക്തർ അയോധ്യയിലേക്ക് ഒരുക്കുന്നത് വൻ വികസനത്തിന്റെ പാതയാണ്. ഇപ്പോൾത്തന്നെ വൻകിട ഹോട്ടൽ ഗ്രൂപ്പുകൾ അയോധ്യയിൽ പദ്ധതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ഏറ്റവുമൊടുവിൽ ലീല ഗ്രൂപ്പ് ‘സരയൂ’ എന്ന പേരിൽ സപ്തനക്ഷത്ര ഹോട്ടൽ സമുച്ചയം പ്രഖ്യാപിച്ചു.
അമിതാഭ് ബച്ചനടക്കമുള്ള പ്രമുഖർ മറ്റൊരു സെവൻ സ്റ്റാർ ഭവന സമുച്ചയ പദ്ധതിയിൽ 14.5 കോടി രൂപയ്ക്കു സ്ഥലം വാങ്ങി.
https://www.facebook.com/Malayalivartha























