ഇനി മണിക്കൂറുകള്‍ മാത്രം.... രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് .... രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക; ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ കര്‍ഷകരെയും സ്ത്രീകളെയും ലക്ഷ്യമിട്ട് വന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും

ഇനി മണിക്കൂറുകള്‍ മാത്രം.... രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് .... രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക; ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ കര്‍ഷകരെയും സ്ത്രീകളെയും ലക്ഷ്യമിട്ട് വന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും
ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ട് മുന്‍പ് ജനപ്രീയ ബജറ്റ് അവതരിപ്പിക്കാനായിരിക്കും സര്‍ക്കാര്‍ നീക്കമിടുന്നത്. ആദായ നികുതി ഇളവുകള്‍, ക്ഷേമപദ്ധതികള്‍, സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കുമുളള സഹായം അടക്കം ബജറ്റിലുണ്ടാകാനാണ് സാധ്യതയേറെ.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഇടക്കാല ബജറ്റാണ് ഇത്തവണ. അതിനാല്‍ 2024-25 സാമ്പത്തിക ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകില്ലെന്നും പൊതുതെരഞ്ഞെടുപ്പിന് ശേഷം പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതുവരെയുള്ള നടപടി ക്രമം മാത്രമായിരിക്കും ബജറ്റെന്നും ധനമന്ത്രി നേരത്തെ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. എങ്കിലും ആദായ നികുതിയില്‍ വലിയ ഇളവുകള്‍ക്ക് സാധ്യത നിലനില്‍ക്കുന്നുണ്ട്.
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലുള്ള വനിത കര്‍ഷകര്‍ക്ക് ആറായിരത്തില്‍ നിന്ന് 12,000 രൂപയാക്കി സഹായം വര്‍ധിപ്പിച്ചേക്കും. രാജ്യത്ത് ആകെ സ്ത്രീ കര്‍ഷകരില്‍ തന്നെ 13 ശതമാനത്തോളം പേര്‍ക്ക് മാത്രമാണ് ഭൂമിയുള്ളതെന്നതിനാല്‍ വലിയ ബാധ്യതക്ക് വഴിവെക്കില്ലെന്നതും പ്രഖ്യാപനത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. മധ്യപ്രദേശില്‍ സ്ത്രീകള്‍ക്കുള്ള ലാഡ്‌ലി ബഹന്‍ യോജന നിയമസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ സ്വാധീനവും ബിജെപി കണക്കിലെടുക്കാനാണ് സാധ്യത. ധനകമ്മി നിയന്ത്രിക്കാനുള്ള ഇടപെടലും സര്‍ക്കാര്‍ തുടരും.2024 ല്‍ പാരീസ് ഒളിംപിക്‌സ് നടക്കാനിരിക്കുന്നത് കണക്കിലെടുത്ത് കായികരംഗത്തും പ്രഖ്യാപനങ്ങള്‍ വന്നേക്കും.
https://www.facebook.com/Malayalivartha
























