കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 13-ന് തിരുവനന്തപുരത്ത്...കെ.സുരേന്ദ്രന്‍ നയിക്കുന്ന എന്‍.ഡി.എ.യുടെ കേരള പദയാത്രയുടെ പൊതുസമ്മേളന ഉദ്ഘാടനത്തിനാണെത്തുന്നത്

കെ.സുരേന്ദ്രന്‍ നയിക്കുന്ന എന്‍.ഡി.എ.യുടെ കേരള പദയാത്രയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 13-ന് തിരുവനന്തപുരത്തെത്തും.
നേരത്തെ കേരള പദയാത്ര 12-ന് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ പര്യടനം നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. അമിത് ഷായുടെ സൗകര്യം കൂടി കണക്കിലെടുത്താണ് പരിപാടി 13-ലേക്ക് മാറ്റിയത്.
വൈകുന്നേരം മൂന്നിനാണ് പൊതുയോഗം. ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ പര്യടനം ശനിയാഴ്ച നടക്കും. 3ന് വൈകിട്ട് 3ന് മാമത്തു നടക്കുന്ന പൊതു സമ്മേളനത്തിനു ശേഷം കല്ലമ്പലത്തേക്കാണ് പദയാത്ര നടക്കുക.
അതേസമയം എന്‍.ഡി.എ. ചെയര്‍മാന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര ഇന്നലെ വടകരയിലെത്തി. രാവിലെമുതല്‍ സംഘം വടകരയിലെ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി.
വൈകുന്നേരം വടകര കോട്ടപ്പറമ്പില്‍ പൊതുസമ്മേളനം തുടങ്ങി. അഞ്ചുമണിക്ക് വടകരയില്‍നിന്ന് പദയാത്ര തുടങ്ങി നിശ്ചലദൃശ്യങ്ങളും കലാരൂപങ്ങളും അണിചേര്‍ന്നു.
"
https://www.facebook.com/Malayalivartha























