ജമ്മുകാഷ്മീരില്‍ ബസ് മറിഞ്ഞ് ഏഴ് മരണം.... ഏഴ് പേര്‍ക്ക് പരുക്ക്

ജമ്മുകാഷ്മീരില്‍ ബസ് മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു. വടക്കന്‍ കാഷ്മീര്‍ ജില്ലയിലെ ഉറിയിലെ ബോനിയാര്‍ പ്രദേശത്ത് ആണ് സംഭവം നടന്നത്. ബസ് താഴ്ചയിലേക്ക് മറിഞ്ഞതാണ് അപകടകാരണം.
ജമ്മു കാഷ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ദുഃഖം രേഖപ്പെടുത്തുകയും ദുരന്തബാധിതരായ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു.
അപകടത്തില്‍ ഏഴ് പേര്‍ മരിക്കുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് (എസ്എസ്പി), ട്രാഫിക് റൂറല്‍ കാഷ്മീര്‍ രവീന്ദര്‍ പോള്‍ സിംഗ് പിടിഐയോട് പറഞ്ഞു. മൃതദേഹങ്ങള്‍ കണ്ടെടുത്തതായും മെഡിക്കോ-ലീഗല്‍ നടപടിക്രമങ്ങള്‍ നടത്തിവരികയാണെന്നും എസ്എസ്പി . പരിക്കേറ്റവരെ ബാരാമുള്ളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha
























