രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അല്‍പ സമയത്തിനകം അവതരിപ്പിക്കും...ബജറ്റുമായി രാഷ്ട്രപതിയെ സന്ദര്‍ശിച്ച നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലെത്തി

രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അല്‍പ സമയത്തിനകം അവതരിപ്പിക്കും. ബജറ്റുമായി രാഷ്ട്രപതിയെ സന്ദര്‍ശിച്ച നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലെത്തി.
11 മണിയോടെ ബജറ്റ് അവതരണം ആരംഭിക്കും. തിരഞ്ഞെടുപ്പു വര്‍ഷമായതിനാല്‍ എന്തെല്ലാം ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. തിരഞ്ഞെടുപ്പിനുശേഷം വരുന്ന സര്‍ക്കാരാകും പൂര്‍ണ ബജറ്റ് അവതരിപ്പിക്കുക. അതേസമയം, ഒന്നാം മോദി സര്‍ക്കാര്‍ 2019 ല്‍ ഇടക്കാല ബജറ്റിനു പകരം സമ്പൂര്‍ണ ബജറ്റ് തന്നെയാണ് അവതരിപ്പിച്ചത്.
"
https://www.facebook.com/Malayalivartha
























