Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

പുതിയ പാര്‍ലമെന്റില്‍ നാരീശക്തിയുടെ കരുത്തായി നിര്‍മലാ സീതാരാമന്‍;വമ്പന്മാരെയെല്ലാം വെട്ടി തേരോട്ടം നടത്തിയ കേന്ദ്ര ധനമന്ത്രി പുതിയ ചരിത്രങ്ങള്‍ കുറിച്ചു,ഇന്ത്യയുടെ ദുര്‍ഗ്ഗ ഇന്ദിര ഗാന്ധിയുടെയും ഒപ്പമെത്തി,തുടര്‍ച്ചയായി ആറ് കേന്ദ്ര ബജറ്റുകള്‍ അവതരിപ്പിച്ച രണ്ടാമത്തെ ധനമന്ത്രിയെന്ന റെക്കോഡിലേക്കും,പല റെക്കോര്‍ഡുകളിലും മുത്തമിട്ട് നിര്‍മ്മലയുടെ കുതിപ്പ് തുടരുന്നു

01 FEBRUARY 2024 08:13 PM IST
മലയാളി വാര്‍ത്ത

More Stories...

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു  

പാര്‍ലമെന്റിലെ വന്മാരെയെല്ലാം വെട്ടി ചരിത്രത്തിലേക്ക് കുതിച്ച് നിര്‍മ്മല സീതാരാമന്‍. പുതിയ പാര്‍ലമെന്റില്‍ നാരീശക്തിയുടെ കരുത്തായി നിര്‍മലാ സീതാരാമന്റെ ബജറ്റ് അവതരണം. പല റെക്കോര്‍ഡുകളിലും മുത്തമിട്ട് നിര്‍മ്മലയുടെ കുതിപ്പ് തുടരുന്നു. അക്കൂട്ടത്തില്‍ ഇന്ദിര ഗാന്ധിയുടേയും നേട്ടത്തിന് ഒപ്പമെത്തി. തുടര്‍ച്ചയായി ആറു കേന്ദ്ര ബജറ്റുകള്‍ അവതരിപ്പിച്ച രണ്ടാമത്തെ ധനമന്ത്രിയെന്ന റെക്കോഡിലേക്കും നിര്‍മലാ സീതാരാമന്‍ എത്തുകയാണ്. മുന്‍പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

വ്യാഴാഴ്ചത്തെ ഇടക്കാല ബജറ്റോടുകൂടി മുന്‍കേന്ദ്ര ധനമന്ത്രിമാരായ മന്മോഹന്‍ സിങ്, അരുണ്‍ ജെയ്റ്റ്‌ലി, പി. ചിദംബരം, യശ്വന്ത് സിന്‍ഹ എന്നിവരുടെ അഞ്ചു ബജറ്റ് നേട്ടം മറികടന്നു. പൊതുതിരഞ്ഞെടുപ്പിനു തൊട്ടുമുമ്പുള്ള ബജറ്റായതിനാല്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകില്ലെന്നും വോട്ട് ഓണ്‍ അക്കൗണ്ട് ആയിരിക്കുമെന്നും കഴിഞ്ഞമാസം നിര്‍മല വ്യക്തമാക്കിയിരുന്നു. 2019ലാണ് നിര്‍മലാ സീതാരാമന്‍ ധനമന്ത്രിയായി ചുമതലയേറ്റത്. ഇന്ദിരാഗാന്ധിക്കുശേഷം ബജറ്റ് അവതരിപ്പിക്കുന്ന വനിതയെന്ന ബഹുമതിയും നിര്‍മലയ്ക്കാണ്. ഫോബ്‌സ് മാസികയുടെ 2023ലെ ഏറ്റവും കരുത്തുറ്റ വനിതകളില്‍ ഇടം നേടിയ നാലു ഇന്ത്യന്‍ വനിതകളില്‍ ഒരാളാണ് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍. പട്ടികയില്‍ നിര്‍മലാ സീതാരാമനാണ് ഇന്ത്യയില്‍ നിന്നുള്ള വനിതകളില്‍ ഏറ്റവും മുന്നില്‍. 32ാം സ്ഥാമനമാണ് ഇന്ത്യയുടെ ധനകാര്യ വകുപ്പ് മന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ നിര്‍മല സീതാരാമന്‍ സ്വന്തമാക്കിയത്. 2019 മുതല്‍ ധനകാര്യ, കോര്‍പറേറ്റ് വകുപ്പ് മന്ത്രിയാണ്.

2017 മുതല്‍ 2019 വരെ പ്രതിരോധ മന്ത്രിയായിരുന്നു. ഇന്ദിരാഗാന്ധിക്ക് ശേഷം പ്രതിരോധ വകുപ്പും ധനകാര്യ വകുപ്പും കൈകാര്യം ചെയ്ത സ്ത്രീയെന്ന നേട്ടവും നിര്‍മലാ സീതീരാമന് സ്വന്തമാണ്. 2022ലെ ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയില്‍ 36ാം സ്ഥാനം നേടിയിരുന്നു. 2019 മുതലാണ് നിര്‍മല സീതാരാമന്‍ തുടര്‍ച്ചയായി ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയത്. 195964 കാലഘട്ടത്തില്‍ തുടര്‍ച്ചയായി അഞ്ച് വാര്‍ഷിക ബജറ്റുകളും ഒരു ഇടക്കാല ബജറ്റും മൊറാര്‍ജി ദേശായി അവതരിപ്പിച്ചിട്ടുണ്ട്. പത്ത് ബജറ്റുകള്‍ അവതരിപ്പിച്ച് ഏറ്റവും അധികം ബജറ്റുകള്‍ അവതരിപ്പിച്ചതിന്റെ ക്രെഡിറ്റും മൊറാര്‍ജി ദേശായിക്കാണ്.

നേരത്തെ ധനമന്ത്രിമാരായ മന്മോഹന്‍ സിംഗ്, അരുണ്‍ ജെയ്റ്റ്‌ലി, പി.ചിദംബരം, യശ്വന്ത് സിന്‍ഹ എന്നിവരും തുടര്‍ച്ചയായി അഞ്ച് തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. പി. ചിദംബരം 20032005 മുതല്‍ 20082009 വരെയും യശ്വന്ത് സിന്‍ഹ 1998ലും, 19992000 മുതല്‍ 200203 വരെയും തുടര്‍ച്ചയായി ബജറ്റ് അവതരിപ്പിച്ചു. യശ്വന്ത് സിന്‍ഹയാണ് വൈകുന്നേരം അഞ്ചിനുള്ള ബജറ്റ് അവതരണ സമയം മാറ്റി രാവിലെ 11 മുതലാക്കിയത്. 1991 മുതല്‍ 1996 വരെയുള്ള കാലഘട്ടത്തിലാണ് മന്‍മോഹന്‍ സിങ് തുടര്‍ച്ചായായി അഞ്ച് ബജറ്റുകള്‍ അവതരിപ്പിച്ചത്. ഇവരെ പിന്നാലാക്കിയാണ് നിര്‍മല സീതാരാമന്‍ തുടര്‍ച്ചയായി ആറ് തവണ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന റെക്കോര്‍ഡ് സ്വന്തമാക്കുന്നത്.

ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരിപ്പിച്ച റെക്കോഡും നിര്‍മല സീതാരാമനാണ്. 2020ല്‍ രണ്ട് മണിക്കൂര്‍ 42 മിനിട്ട് സമയമെടുത്തായിരുന്നു ബജറ്റ് അവതരണം. പേപ്പര്‍ ഇല്ലാതെ, അച്ചടിച്ച കോപ്പി ഇല്ലാതെ ബജറ്റ് അവതരിപ്പിച്ച ആദ്യ കേന്ദ്ര ധനമന്ത്രിയും നിര്‍മലാ സീതാരാമന്‍ ആയിരുന്നു. 2021ലെ ബജറ്റിലായിരുന്നു ഇത്. അച്ചടിച്ച കോപ്പി ഇല്ലാത്തതുകൊണ്ട് തന്നെ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും 'യൂണിയന്‍ ബജറ്റ് മൊബൈല്‍ ആപ്പില്‍' ലഭ്യമായിരുന്നു.

നിലപാടുകളില്‍ പല എതിര്‍പ്പുകളും ഉണ്ടെങ്കിലും കേന്ദ്രമന്ത്രിമാരില്‍ ഏറ്റവും കരുത്തുറ്റ മന്ത്രിയാണ് നിര്‍മ്മല. പലപ്പോഴും നിര്‍മ്മല സീതാരാമന്റെ ഇടപെടലുകള്‍ ചര്‍ച്ചയായിട്ടുണ്ട്. ഇതുമാത്രമല്ല കുറിക്ക് കൊള്ളുന്ന മറുപടികള്‍ കൊടുത്ത് ശത്രുക്കളെ അടിച്ചിരുത്തിയും നിര്‍മ്മല മാധ്യമങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. അടുത്തിടെയാണ് ഉദയനിധി സ്റ്റാലിനുമായ് പോര് നടന്നത്. കേന്ദ്രം ഫണ്ട് തരാത്തതില്‍ പ്രകോപിതനായ ഉദയനിധി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ അവ അപ്പവീട്ട് സ്വത്താ കേട്ടേന്ന് മറുപടി കൊടുത്തിരുന്നു. ഇതിന് നിര്‍മ്മല സീതാരാമന്‍ കൊടുത്ത മറുപടി സ്റ്റാലിന്റെയും കരുണാനിധിയുടേയും പേരില്‍ അല്ലെ ഉദയനിധി രാഷ്ട്രീയത്തില്‍ വന്നതെന്ന മറുപടിയാണ് കൊടുത്തത്. രാഷ്ട്രീയത്തില്‍ ഒരു മര്യാദപാലിക്കണമെന്നും പറയുന്ന ഓരോ വാക്കും ശ്രദ്ധിച്ച് പറയണമെന്നും മുന്നറിയിപ്പ് കൊടുത്തു. പലപ്പോഴും തമിഴില്‍ സംസാരിച്ചും നിര്‍മ്മല വൈറലായിട്ടുണ്ട്. കൃത്യവും വ്യക്തവുമായ വളരെ ഷാര്‍പ്പായുമാണ് നിര്‍മ്മലയുടെ പ്രസ്താവനകള്‍. വെറുതെ വിവാദങ്ങളില്‍ ചെന്നുവീഴാറില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (9 minutes ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (41 minutes ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (48 minutes ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (1 hour ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (2 hours ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (2 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (3 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (3 hours ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (3 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (7 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (7 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (7 hours ago)

Malayali Vartha Recommends