ഹസ്‌നന്‍ അന്‍വര്‍ വാറേക്കറിന്റെ സഹോദരി സുബിയ ബാര്‍മലിന്റെ മൊഴി പുറത്ത്

കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തി ഹസ്‌നന്‍ അന്‍വര്‍ വാറേക്കര്‍ എന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആത്മഹത്യ ചെയ്തത് ഇന്നലെയാണ്. സംഭവത്തില്‍ രക്ഷപ്പെട്ട ഹസ്‌നന്‍ അന്‍വര്‍ വാറേക്കറിന്റെ സഹോദരി സുബിയ ബാര്‍മലിന്റെ മൊഴി പുറത്ത്. തന്റെ മുന്നില്‍വച്ചാണ് നാലുമാസം മാത്രം പ്രായമുള്ള മകനെ കൊലപ്പെടുത്തിയതെന്ന് യുവതി മൊഴി രേഖപെടുത്തി. പൊലീസ് സംഭവത്തിലെ പ്രധാന ദൃക്‌സാക്ഷിയായ സുബിയയുടെ മൊഴി രേഖപ്പെടുത്തി. ഉറക്കത്തിലായിരുന്ന സമയത്താണ് സഹോദരന്‍ തങ്ങളെ ആക്രമിച്ചത്. തന്റെ കഴുത്തറക്കുന്നതിന് ശ്രമിക്കുകയായിരുന്നു. ഒച്ച വയ്ക്കരുതെന്നു ഭീഷണിപ്പെടുത്തിയെന്നും അവര്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
വീടിന്റെ പുറത്തേക്കുള്ള എല്ലാ വാതിലുകളും കുറ്റിയിട്ടശേഷം ഓരോ കിടപ്പുമുറിയിലും കയറി കൊല നടത്തുകയായിരുന്നുവെന്നാണു പൊലീസ് നിഗമനം. ഭക്ഷണത്തില്‍ എല്ലാവര്‍ക്കും ഇയാള്‍ ഉറക്കമരുന്ന് ചേര്‍ത്തുനല്‍കിയിരുന്നെന്നും സംശയിക്കുന്നു.
സുബിയ വാറേക്കറിന്റെ പിടിയില്‍ നിന്നും രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് വാറേക്കര്‍ തൂങ്ങി മരിച്ചു. രക്ഷപെട്ടെത്തിയ സുബിയ ജനലിന്റെ അടുത്തെത്തി സഹായത്തിന് അഭ്യര്‍ഥിക്കുകയായിരുന്നു. ഇവരുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാര്‍ ജനലിന്റെ കമ്പികള്‍ തകര്‍ത്താണ് സുബിയയെ രക്ഷപെടുത്തിയതെന്നു പൊലീസ് പറഞ്ഞു.
ശനിയാഴ്ച വീട്ടില്‍ ഒരു പാര്‍ട്ടി നടത്തുന്നുണ്ടെന്നും അതില്‍ ഉറപ്പായും പങ്കെടുക്കണമെന്നും വാറേക്കര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനായി അന്ന് ഉച്ചയോടെ സഹാദരങ്ങളെല്ലാം തന്നെ അവിടെയെത്തുകയായിരുന്നുവെന്നും അവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇടത്തെ ചെവിയുടെ അവിടെനിന്നും മുഖത്തിന്റെ വലത്തേ വശം വരെ 25 സ്റ്റിച്ചുകളാണ് സുബിയയ്ക്കുള്ളത്. ആഴമേറിയ മുറിവായതിനാല്‍ ശരിയായ രീതിയില്‍ സംസാരിക്കുന്നതിന് അവര്‍ക്ക് സാധിക്കുന്നില്ല. അതിനാല്‍ മൊഴിയെടുക്കുന്നത് ബുദ്ധിമുട്ടേറിയ ഒന്നായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു.
ഹസ്‌നന്‍ അന്‍വര്‍ വാറേക്കര്‍ എന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പാര്‍ട്ടിക്കായി വീട്ടിലേക്ക് വിളിച്ചുവരുത്തി രാത്രിയില്‍ കൊലപ്പെടുത്തുകയായിരുന്നു. നാലു മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഏഴു കുട്ടികളും ആറു സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കുട്ടികളില്‍ രണ്ടുപേര്‍ വാറേക്കറിന്റെയും മറ്റുള്ളവര്‍ സഹോദരിമാരുടെയും മക്കളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























