എയര്‍ ഇന്ത്യയുടെ വിമാനം അടിയന്തരമായി നിലത്തിറക്കി

സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ഹോങ്കോംഗില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഇന്ന് രാവിലെ എയര്‍ ഇന്ത്യ 3135 വിമാനമാണ് തിരിച്ചിറക്കിയത്. യാത്രാമദ്ധ്യേയാണ് വിമാനത്തിന് തകരാറുണ്ടെന്ന് പൈലറ്റ് സ്ഥിരീകരിച്ചത്. ഇതോടെയാണ് വിമാനം ഹോങ്കോംഗില്‍ തിരിച്ചിറക്കിയത്.
അഹമ്മദാബാദ് വിമാനപകടത്തില്‍പ്പെട്ട ബോയിംഗിന്റെ ഡ്രീംലൈനര്‍ 787 ശ്രേണിയില്‍പ്പെട്ട അതേ വിമാനമാണിത്. ഇതിന്റെ പരിശോധന പുരോഗമിക്കുകയാണ്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം. വിമാനം തിരിച്ചിറക്കിയതുമായി ബന്ധപ്പെട്ടും പുതിയ യാത്രയുടെ കൂടുതല്‍ വിവരങ്ങളെക്കുറിച്ചും എയര്‍ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha