മോദിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടേണ്ടതില്ലെന്ന് കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. 1978ലെ ഡിഗ്രിയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തന്നെ പുറത്ത് വിടേണ്ടതില്ല എന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കമ്മീഷന്‍ ഉത്തരവിനെതിരെ ഡല്‍ഹി സര്‍വകലാശാല നല്‍കിയ ഹരജിയിലാണ് നടപടി. 2016 ഡിസംബര്‍ 21നായിരുന്നു മോദിയുടേത് ഉള്‍പ്പടെയുള്ളവരുടെ ഡിഗ്രിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിടണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ നിര്‍ണായക ഉത്തരവുണ്ടായിരുന്നത്.
ഈ ഉത്തരവിനെതിരെയാണ് ഡല്‍ഹി സര്‍വകലാശാല ഹൈക്കോടതിയെ സമീപിച്ചത്. കോടതിയെ വിവരങ്ങള്‍ കാണിക്കാമെന്നും എന്നാല്‍ വിവരാവകാശ പ്രകാരം വ്യക്തികളുടെ വ്യക്തിഗതവിവരങ്ങളടങ്ങുന്ന ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ പുറത്ത് വിടാന്‍ സാധിക്കില്ല എന്നായിരുന്നു സര്‍വകലാശാലയുടെ വാദം. ഇത് കോടതി ശരിവെക്കുകയായിരുന്നു.
https://www.facebook.com/Malayalivartha