പിന്നണി ഗായകന്‍ മന്നാഡെ അന്തരിച്ചു

പ്രശസ്‌ത പിന്നണി ഗായകന്‍ മന്നാഡെ അന്തരിച്ചു. തൊണ്ണൂറ്റി നാലു വയസായിരുന്നു. ഏറെ നാളായി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
1943ല്‍ തമന്ന എന്ന ചിത്രത്തിലൂടെയാണ് മന്നാഡെ പിന്നണി ഗാന രംഗത്തേക്ക് എത്തുന്നത്. അതിനുശേഷം വിവിധ ഭാഷകളിലായി ഏകദേശം നാലായിരത്തോളം ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുണ്ട്. നാനാ പട്‌കറിന്റെ പ്രഹര്‍ എന്ന ചിത്രത്തിലാണ് അവസാനമായി അദ്ദേഹം പാടിയത്.
1971ല്‍ രാഷ്ട്രം പത്മശ്രീ നല്‍കിയും 2005ല്‍ പത്മഭൂഷനും 2007ല്‍ ചലച്ചിത്രരംഗത്തെ പരമോന്നത പുരസ്‌കാരമായ ദാദാസാഹിബ് ഫാല്‍കെ അവാര്‍ഡും നല്‍കി അദ്ദേഹത്തെ ആദരിച്ചു. കണ്ണൂര്‍ സ്വദേശിയായ പരേതയായ സലോചന കുമാരനാണ് ഭാര്യ. മക്കള്‍ :ഷുരോമ, സുമിത. ഭാര്യയുടെ മരണശേഷം പിന്നണി ഗാനരംഗത്ത് നിന്ന് മാറിനിന്ന് ബാഗ്ലൂരില്‍ താമസിച്ചു വരുകയായിരുന്നു അദ്ദേഹം. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം സംഭവിച്ചത്. സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് ബാംഗ്ലൂരില്‍ നടക്കും.
https://www.facebook.com/Malayalivartha


























