ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ട്രംപ്

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ യു.എസ് എംബസിയില്‍ നടന്ന പരിപാടിക്കിടെയാണ് സര്‍പ്രൈസ് കോളുമായി ട്രംപ് എത്തിയത്. ഇന്ത്യയിലെ യു.എസ് അംബാസഡര്‍ സെര്‍ജിയോ ഗോറുമായി നടത്തിയ സംഭാഷണത്തില്‍ ട്രംപ് സദസുമായി സംവദിച്ചു. പ്രധാനമന്ത്രി മോദി മഹാനായ നേതാവാണെന്ന് ട്രംപ് പറഞ്ഞു. മോദി തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നും അദ്ദേഹത്തിന്റെ ആരാധകനാണ് താനെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുമായുള്ള ബന്ധം മുമ്പത്തേക്കാളും ദൃഢമാണെന്നും ഇന്ത്യ എന്ത് ആവശ്യപ്പെട്ടാലും അവര്‍ക്ക് അത് നല്‍കുമെന്നും ട്രംപ് ഉറപ്പുനല്‍കി . ഇന്ത്യയ്ക്ക് തന്റെയും അമേരിക്കയുടെയും പൂര്‍ണപിന്തുണ ഉണ്ടാവുമെന്നും ഏതൊരു സഹായത്തിനും ഇന്ത്യയ്ക്ക് തങ്ങളെ ബന്ധപ്പെടാമെന്നും ട്രംപ് പറഞ്ഞു. യു.എസ് സമ്പദ്‌വ്യവസ്ഥയും ഓഹരി വിപണിയും റെക്കോര്‍ഡ് വളര്‍ച്ചയിലാണെന്നും ഈ സാഹചര്യത്തില്‍ ഇന്ത്യയുമായുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ സന്ദ!ര്‍ശനത്തിന്റെ ഭാഗമായി ഡല്‍ഹിയിലെത്തിയ യു.എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയും ചടങ്ങിലുണ്ടായിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും പരിപാടിയില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha
























