ദേശീയപാതയില്‍ വാഹനം സഡന്‍ ബ്രേക്കിടുമ്പോള്‍ ഡ്രൈവര്‍ സിഗ്‌നല്‍ നല്‍കണം...പൊടുന്നനെ ബ്രേക്ക് ചെയ്യരുത്, ഇടതു കാല്‍ നഷ്ടപ്പെട്ട ബൈക്ക് യാത്രക്കാരന് 91 ലക്ഷം നഷ്ടപരിഹാരം അനുവദിച്ച് സുപ്രീംകോടതി

ദേശീയപാതയില്‍ കാര്‍ സഡന്‍ ബ്രേക്കിട്ടതിന്റെ ഫലമായി ഇടതു കാല്‍ നഷ്ടപ്പെട്ട ബൈക്ക് യാത്രക്കാരന് 91 ലക്ഷം നഷ്ടപരിഹാരം അനുവദിച്ച് സുപ്രീംകോടതി.
ദേശീയപാതയില്‍ സഡന്‍ ബ്രേക്കിടുന്ന പ്രവണതയെ വിമര്‍ശിച്ച കോടതി, ഇക്കാര്യത്തില്‍ ഡ്രൈവര്‍ പുലര്‍ത്തേണ്ട ഉത്തരവാദിത്തവും ഓര്‍മ്മപ്പെടുത്തി.2017 ജനുവരിയില്‍ തമിഴ്‌നാട്ടിലുണ്ടായ അപകടത്തില്‍ ഇടതു കാല്‍ നഷ്ടപ്പെട്ട യുവാവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
സംഭവ സമയത്ത് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു ഹര്‍ജിക്കാരന്‍. ദേശീയപാതകളില്‍ അതിവേഗമാണ് വാഹനങ്ങള്‍ ചലിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കോടതി . അവിടെ വാഹനം നിറുത്തുന്നതിന് മുന്‍പ് ഡ്രൈവര്‍ സിഗ്‌നല്‍ നല്‍കണം. പൊടുന്നനെ ബ്രേക്ക് ചെയ്യരുത്. ഡ്രൈവര്‍ പ്രാഥമിക ഉത്തരവാദികാര്‍ പെട്ടെന്ന് ബ്രേക്കിട്ടതോടെ പിന്നില്‍ വരുകയായിരുന്ന ബൈക്ക് അതിലേക്ക് ഇടിച്ചു കയറി. ബൈക്ക് യാത്രക്കാരന്‍ റോഡില്‍ വീണു.
പിന്നില്‍ നിന്നെത്തിയ ബസ് യുവാവിന്റെ കാലിലൂടെ കയറിയിറങ്ങി. കാല്‍ മുറിച്ചു നീക്കേണ്ട സാഹചര്യമുണ്ടായി. ഈ കേസില്‍ കാര്‍ ഡ്രൈവറാണ് അപകടത്തിന് മുഖ്യ ഉത്തരവാദിയെന്ന് ജസ്റ്റിസുമാരായ സുധാന്‍ഷു ധൂലിയ, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണല്‍ 73.29 ലക്ഷം വിധിച്ചപ്പോള്‍, മദ്രാസ് ഹൈക്കോടതി അത് 58.33 ലക്ഷമാക്കി വെട്ടിക്കുറച്ചു. തുടര്‍ന്നാണ് യുവാവ് സുപ്രീംകോടതിയെ സമീപിച്ചത്.
"
https://www.facebook.com/Malayalivartha