വ്യാപാരികളും നികുതിദായകരും നല്‍കുന്ന ജി.എസ്.ടി.3 ബി റിട്ടേണില്‍ തിരുത്തല്‍ വരുത്തുന്നത് ആഗസ്റ്റ് മാസം മുതല്‍ ഒഴിവാക്കിയതായി ജി.എസ്.ടി.അധികൃതര്‍

വ്യാപാരികളും നികുതിദായകരും നല്‍കുന്ന ജി.എസ്.ടി.3 ബി റിട്ടേണില്‍ തിരുത്തല്‍ വരുത്തുന്നത് ആഗസ്റ്റ് മാസം മുതല്‍ ഒഴിവാക്കിയതായി ജി.എസ്.ടി.അധികൃതര്‍ . നിലവില്‍ ജി.എസ്.ടി.1എ.റിട്ടേണില്‍ നല്‍കുന്ന വിവരങ്ങള്‍ ഓട്ടോ പോപ്പുലേറ്റഡായി ജി.എസ്.ടി. 3ബിയില്‍ എത്തും. ഇത് പിന്നീട് തിരുത്താനും സൗകര്യമുണ്ടായിരുന്നു. അതാണ് നിര്‍ത്തിയത്.
ജൂലായ് മാസത്തെ റിട്ടേണ്‍ മുതല്‍ ഇത് ബാധകമായിരിക്കും.ആഗസ്റ്റ് 20 ആണ് ജി.എസ്.ടി. 3ബി.റിട്ടേണ്‍ നല്‍കുന്നതിനുള്ള സമയം. തിരുത്താന്‍ കഴിയില്ലെന്ന ബോദ്ധ്യത്തോടെ വേണം റിട്ടേണ്‍ തയ്യാറാക്കേണ്ടതെന്ന് ജി.എസ്.ടി.അധികൃതര്‍ .
https://www.facebook.com/Malayalivartha