ചൈനയും അമേരിക്കയും കുലുങ്ങി ,നാവികസേനയുടെ തന്ത്രപ്രധാന ആണവ നിലയങ്ങൾ ഭൂകമ്പത്തിൽ വിറച്ചു

റഷ്യയുടെ വിദൂര കിഴക്കന്‍ കാംചത്ക ഉപദ്വീപില്‍ ഇന്നലെ പുലര്‍ച്ചെ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ റഷ്യയുടെ ആണവ അന്തര്‍വാഹിനികള്‍ക്ക് എന്തു സംഭവിച്ചുവെന്ന ആശങ്ക ശക്തം. റഷ്യയുടെ പ്രധാന ആണവ അന്തര്‍വാഹിനി താവളങ്ങളുടെ തൊട്ടടുത്തായിരുന്നു ഭൂകമ്പം. ചരിത്രത്തിലെ ഏറ്റവും ശക്തമായ ആറാമത്തെ ഭൂകമ്പമായി കണക്കാക്കപ്പെടുന്ന ഭൂകമ്പം, ബോറെയ്, ഡെല്‍റ്റ-ക്ലാസ് ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനികള്‍ ഉള്‍പ്പെടെ റഷ്യന്‍ നാവികസേനയുടെ ഏറ്റവും തന്ത്രപ്രധാനമായ ചില ആണവ ആസ്തികള്‍ സ്ഥിതി ചെയ്യുന്ന അവാച്ച ഉള്‍ക്കടലില്‍ നിന്ന് വെറും 75 മൈല്‍ അകലെയാണ് ഉണ്ടായത്. 'മരണങ്ങളോ ഗുരുതരമായ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല' എന്ന് റഷ്യന്‍ അധികാരികള്‍ വാദിക്കുന്നുണ്ടെങ്കിലും അന്താരാഷ്ട്ര സമൂഹത്തിന് സംശയങ്ങള്‍ ഏറെയാണ്. റഷ്യയില്‍ അതി ശക്തമായ ഭൂചലനം ഉണ്ടായതിന് പിന്നാലെ ജപ്പാന്‍, റഷ്യ തീരങ്ങളില്‍ സുനാമി ആഞ്ഞടിച്ചു. തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. അമേരിക്കയിലും സുനാമി മുന്നറിയിപ്പുണ്ടായിരുന്നു. അമേരിക്കയിലെ തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കി.
ജപ്പാനില്‍ രണ്ടിടങ്ങളിലായി തീരത്ത് വലിയ തിരമാലകള്‍ ആഞ്ഞടിച്ചു. ഫുക്കുഷിമ ആണവ നിലയം ഒഴിപ്പിച്ചു. ഇവിടുത്തെ വൈദ്യുതി ബന്ധം പൂര്‍ണമായി നിലച്ചിരിക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം. റഷ്യയില്‍ വലിയ കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒരു കിന്‍ഡര്‍ ഗാര്‍ഡന്‍ പൂര്‍ണമായും തകര്‍ന്നതിനെ തുടര്‍ന്ന് ഒരു കുട്ടിയെ കാണാതായതായും വിവരമുണ്ട്. ജപ്പാന്റെ വടക്കുകിഴക്കന്‍ തീരത്ത് മൂന്ന് മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിച്ചതായി ജപ്പാന്‍ കാലാവസ്ഥ ഏജന്‍സി അറിയിച്ചു. റഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. റഷ്യയുടെ കിഴക്കന്‍ തീരത്താണ് ഭൂചലനം ഉണ്ടായത്. റഷ്യയിലെ കാംചത്ക ഉപദ്വീപിലെ പെട്രോപ്ലാവ്ലോവ്സ്‌കില്‍ നിന്ന് ഏകദേശം 136 കിലോമീറ്റര്‍ കിഴക്കായിട്ടാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
2011ലെ ഫുക്കുഷിമ ആണവ ദുരന്തം വീണ്ടും ഓര്‍മ്മിപ്പിച്ചുകൊണ്ട്, റഷ്യയുടെ കിഴക്കന്‍ തീരത്തുണ്ടായ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പസഫിക് മേഖലയില്‍, പ്രത്യേകിച്ചും ജപ്പാനില്‍ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. ഫുക്കുഷിമ ഡായ്ചി ആണവ നിലയത്തിലെ എല്ലാ ജീവനക്കാരെയും ഒഴിപ്പിച്ചതായി പ്ലാന്റ് ഓപ്പറേഷന്‍ വിഭാഗം അറിയിച്ചു. പ്ലാന്റില്‍ അസാധാരണ സാഹചര്യം ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ഫുക്കുഷിമയില്‍ നിന്ന് ജീവനക്കാരെ ഒഴിപ്പിച്ചത്, 2011-ലെ ദുരന്തത്തിന്റെ ഭീകരതയുടെ ഓര്‍മ്മകള്‍ വീണ്ടും സജീവമാക്കി. എന്നാല്‍, അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല എന്നത് ആശ്വാസകരമാണ്. ജപ്പാന്‍ പോലുള്ള രാജ്യങ്ങള്‍ക്ക് ഇത്തരം പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ സുസജ്ജമായ സംവിധാനങ്ങള്‍ ഉണ്ടെന്നതും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിലാണ് റഷ്യയിലെ അന്തര്‍വാഹിനികളുടെ സുരക്ഷ അടക്കം ചര്‍ച്ചയാകുന്നത്.
https://www.facebook.com/Malayalivartha