നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ പിക്കപ്പ് വാന്‍ ഇടിച്ചുകയറി ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ പിക്കപ്പ് വാന്‍ ഇടിച്ചുകയറി ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് ദാരുണാന്ത്യം. എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം നടന്നത്. പിക്കപ്പ് വാഹനത്തിലെ യാത്രക്കാര്‍ ഖാട്ടു ശ്യാം, സലാസര്‍ ബാലാജി ക്ഷേത്രം സന്ദര്‍ശിച്ച ശേഷം ഉത്തര്‍പ്രദേശിലെ ഇറ്റയിലെ അവരുടെ ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന പിക്ക്-അപ്പ് വാന്‍ ഒരു കണ്ടെയ്നര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ചിലരെ ജയ്പൂരിലെ എസ്.എം.എസ് ആശുപത്രിയിലേക്ക് മാറ്റി.
മരിച്ചവരില്‍ ഏഴ് കുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് നിഗമനത്തിലുള്ളത്. ഹൈവേയിലെ സര്‍വീസ് ലൈനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ പിക്കപ്പ് വാന്‍ ഇടിച്ചുകയറുകയായിരുന്നു. പിക്കപ്പ് വാഹനത്തില്‍ ഇരുപത് പേരു ണ്ടായിരുന്നു.
പരിക്കേറ്റ എട്ട് പേരില്‍ ഒരാളുടെ നില ഗുരുതരമാണെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് . അപകടത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. രാജസ്ഥാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ഏകോപിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
"
https://www.facebook.com/Malayalivartha