കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി

കര്‍ണാടക സര്‍ക്കാര്‍ ട്രാഫിക് നിയമലംഘനങ്ങളുടെ പിഴത്തുകയ്ക്ക് 50% ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ വന്‍ തുകയാണ് ഖജനാവിലെത്തിയത്. മൂന്നാഴ്ചക്കുള്ളില്‍ 106 കോടി രൂപയാണ് പിഴയിനത്തില്‍ സര്‍ക്കാരിന് ലഭിച്ചത്. കുടിശ്ശിക തീര്‍ക്കുന്നതിനായി ധാരാളം ആളുകള്‍ മുന്നോട്ട് വന്നതോടെ 37,86,173 കേസുകളാണ് തീര്‍പ്പാക്കിയത്.
മുഖ്യമന്ത്രി സിദ്ധരാമയ്യ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖരും ഈ അവസരം വിനിയോഗിച്ച് അവരുടെ വാഹനങ്ങളുടെ പിഴ അടച്ചുതീര്‍ത്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ ഏഴ് കേസുകളിലെ പിഴയും, ബി.വൈ. വിജയേന്ദ്ര തന്റെ കാറിന്റെ പത്ത് കേസുകളിലെ പിഴയും അടച്ചു.
കഴിഞ്ഞ മാസം 23ന് ആരംഭിച്ച ഇളവ് ഈ മാസം 12നാണ് അവസാനിച്ചത്. ഓണ്‍ലൈനായും ട്രാഫിക് സ്‌റ്റേഷനുകളില്‍ നേരിട്ടെത്തിയും ആളുകള്‍ പിഴയടച്ചു. ഇളവ് പ്രഖ്യാപിച്ചതിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച മാത്രം 25 കോടി രൂപയാണ് സര്‍ക്കാരിന് ലഭിച്ചത്. ഈ നടപടി സര്‍ക്കാരിന് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കി.
https://www.facebook.com/Malayalivartha