14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു. രണ്ടു വര്‍ഷമായി 14കാരന്‍ പീഡനത്തിന് ഇരയായി എന്നാണ് വിവരം.കുട്ടിയുമായി ബന്ധം സ്ഥാപിച്ച ശേഷം ജില്ലയ്ക്ക് അകത്തും പുറത്തും വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയാണ് പീഡിപ്പിച്ചത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണ് പ്രതികള്‍. ഇതില്‍ ആറു പേര്‍ പിടിയിലായിട്ടുണ്ട്..
നിലവില്‍ 14 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ കാസര്‍കോട് ജില്ലയില്‍ മാത്രം എട്ടു കേസുകളാണുള്ളത്. പീഡനത്തിന് ശേഷം കുട്ടിക്ക് പ്രതികള്‍ പണം നല്‍കിയിരുന്നതായും വിവരമുണ്ട്. കേസില്‍ നാല് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
https://www.facebook.com/Malayalivartha