കടല്‍ക്കൊല; എന്‍.ഐ.എ ഇറ്റലിയിലേക്ക് പോകുന്നില്ല, തീരുമാനം ആഭ്യന്തര വകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന്

കടല്‍ക്കൊല കേസില്‍ സാക്ഷികളായ നാല് നാവികരെ ചോദ്യം ചെയ്യുന്നതിന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) ഇറ്റലിയിലേക്ക് പോകുന്നില്ല. ആഭ്യന്തര വകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് എന്‍.ഐ.എ തീരുമാനം മാറ്റിയത്. നാവികരെ ചോദ്യം ചെയ്യാന്‍ ഇറ്റാലിയന്‍ കോടതിയുടെ അനുമതി തേടാനാണ് പുതിയ ശ്രമം. വീഡിയോ കോണ്‍ഫറന്‍സ് വഴി മൊഴിയെടുക്കാനാണ് ധാരണ.
ഇറ്റാലിയന്‍ കപ്പലായ എന്‍റിക്ക ലെക്‌സിയിലെ നാവികരായ ലത്തോറ മാസിമിലായാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന സമയത്ത് കപ്പലിലുണ്ടായിരുന്നവരാണ് ഈ നാല് നാവികര്‍ . ഇന്ത്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അവര ചോദ്യം ചെയ്യാന്‍ ഇന്ത്യയിലേക്ക് അയയ്ക്കില്ലെന്ന കടുത്ത നിലപാട് തുടരുകയായിരുന്നു ഇറ്റലി. ഇതിനെ തുടര്‍ന്നാണ് എന്‍ .ഐ.എ സംഘത്തെ അയക്കാന്‍ ആഭ്യന്തരമന്ത്രാലയം നേരത്തെ തീരുമാനിച്ചത്.
എന്നാല്‍ ഇതിനോട് എന്‍ .ഐ.എ എതിര്‍പ്പ് പ്രകടിപ്പിച്ചു. നാവികരെ ഇന്ത്യയിലെത്തിക്കണമെന്നതായിരുന്നു അവരുടെ നിലപാട്. പിന്നീട് ഇറ്റാലിയന്‍ സര്‍ക്കാര്‍ നാവികരെ വിട്ടുതരില്ലെന്ന ഉറച്ച നിലപാട് കൈക്കൊണ്ടതോടെ ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യത്തോട് എന്‍ .ഐ.എ വഴങ്ങുകയായിരുന്നു
https://www.facebook.com/Malayalivartha


























