ഇന്ത്യാ - പാക്ക് അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്‌പ്പ്

ഇന്ത്യാ - പാക്ക് അതിര്‍ത്തിയില്‍ ഇന്നലെ രാത്രി നടന്ന പാക് വെടിവെയ്‌പില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു. പതിനാറ് ഇടങ്ങളിലായി വെടിവെപ്പുണ്ടായി. കഴിഞ്ഞ രണ്ടു മാസത്തിനിടെ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്.
അഖനൂര്‍, കനാച്ചക്ക് മേഖലകളില്‍ കനത്ത ഷെല്ലാക്രമണമാണ് നടന്നത്. അതിര്‍ത്തിയില്‍ പാക് വെടിവയ്‌പ്പ് തുടരുന്ന സാഹചര്യത്തില്‍ സേന സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
അതിര്‍ത്തിയിലെ പ്രശ്‌നങ്ങളില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. ന്യൂയോര്‍ക്കില്‍ നടന്ന കൂടിക്കാഴ്‌ചയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുമെന്ന് മന്‍മോഹന്‍സിംഗിന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉറപ്പുനല്‍കിയിരുന്നു.
https://www.facebook.com/Malayalivartha


























