ജമ്മു കശ്മീരില്‍ കനത്ത മഴ...പലയിടങ്ങളിലും മണ്ണിടിച്ചില്‍...

ജമ്മു കശ്മീരില്‍ കനത്ത മഴയെത്തുടര്‍ന്ന് പലയിടങ്ങളിലും മണ്ണിടിച്ചില്‍. രജൗരി, സാംബ ജില്ലകളില്‍ വെള്ളം പൊങ്ങിയതോടെ പത്തൊമ്പത് കുടുംബങ്ങളെ ഒഴിപ്പിച്ചതായി അധികൃതര്‍ . രജൗരിയില്‍ പതിനൊന്ന് വീടുകളും സാംബയില്‍ എട്ട് വീടുകളും ഒഴിപ്പിച്ചതായി അധികൃതര്‍ .
രജൗരിയിലെ ബദാല്‍ ഗ്രാമത്തില്‍ തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് വെള്ളം ഉയരാന്‍ തുടങ്ങി. ഗ്രാമത്തെ 'അപകടസാധ്യതാ മേഖല'യായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കൊട്രങ്കയിലെ അഡീഷണല്‍ ഡെപ്യൂട്ടി കമീഷണര്‍ ദില്‍ മിര്‍ പറഞ്ഞു.
സാംബ ജില്ലയിലെ ഗ്രാമത്തില്‍ കനത്ത മഴയെ തുടര്‍ന്ന് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ജമോദ ഗ്രാമത്തിന് സമീപമുള്ള റോഡുകളിലും വീടുകളിലും വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു.
ദുരിതബാധിത കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ സാമഗ്രികളും ഒരു സ്‌കൂളിലും ചില സര്‍ക്കാര്‍ കെട്ടിടങ്ങളിലും താമസ സൗകര്യവും നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍.
സാംബ-മന്‍സാര്‍-ഉധംപൂര്‍ റോഡരികിലെ ഉയര്‍ന്ന സ്ഥലത്ത് നിര്‍മിച്ച നഡ് ബ്ലോക്ക് ജമോദ സെറ്റില്‍മെന്റിലെ വീടുകളെയാണ് വെള്ളപ്പൊക്കം സാരമായി ബാധിച്ചതെന്ന് ഉദ്യോഗസ്ഥര്‍. ആദ്യത്തെ മഴയ്ക്ക് ശേഷം ചില വീടുകളില്‍ വിള്ളലുകള്‍ ഉണ്ടായിരുന്നു. മഴ തുടര്‍ന്നതോടെ വീടുകളുടെ പ്രശ്‌നം രൂക്ഷമാവുകയും ചെയ്തു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha