ഹിമാചല്‍പ്രദേശിലും ജമ്മു കാശ്മീരിലും മണ്ണിടിച്ചിലില്‍ ഒമ്പത് മരണം... നിരവധി പേരെ കാണാതായി...

കനത്ത മഴ തുടരുന്ന ഹിമാചല്‍പ്രദേശിലും ജമ്മു കാശ്മീരിലും മണ്ണിടിച്ചിലില്‍ ഒമ്പത് മരണം. നിരവധി പേരെ കാണാതായി. പഞ്ചാബിലും ഉത്തരാഖണ്ഡിലും ഒഡീഷയിലും ഹരിയാനയിലും രാജസ്ഥാനിലും ശക്തമായ മഴ തുടരുന്നു. ഏഴ് വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് .
ചൊവ്വാഴ്ച രാത്രിയാണ് ഹിമാചലിലെ മാണ്ഡിയിലാണ് ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചത്. നിരവധി വീടുകളും തകര്‍ന്നനിലയിലാണ്. കുളുവിലെ അഖഡ ബസാറില്‍ മണ്ണിടിഞ്ഞ് രണ്ട് വീടുകള്‍ തകര്‍ന്നു. ഒരു എന്‍.ഡി.ആര്‍.എഫ് ജവാനടക്കം രണ്ടുപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.
ഇവര്‍ക്കായി തെരച്ചിലും ആരംഭിച്ചു. ഷിംലയിലെ റാംപൂരില്‍ വിശ്വകര്‍മ ക്ഷേത്ത്രിന്റെ ഒരു ഭാഗം കനത്ത മഴയില്‍ തകര്‍ന്നുവീണു. രജൗരിയില്‍ ഇന്നലെ മഴയില്‍ വീട് തകര്‍ന്ന് അമ്മയും മകളും മരിച്ചു. ചെനാബ്, ഝലം നദികളില്‍ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലെത്തി. സമീപപ്രദേശങ്ങളില്‍ വെള്ളം കയറി. ശ്രീനഗര്‍-ജമ്മു ദേശീയപാത അടച്ചിട്ടു.
അതേസമയം,പഞ്ചാബില്‍ ഇതുവരെ 30 പേര്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചു. രണ്ടരലക്ഷം ആളുകളെ വെള്ളപ്പൊക്കം നേരിട്ട് ബാധിച്ചു. സത്ലജ് നദിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha