നരേന്ദ്ര മോഡിയുടെ വേദിക്ക് സമീപം സ്ഫോടന പരമ്പര, 5 പേര് കൊല്ലപ്പെട്ടു 20 പേര്‍ക്ക് പരിക്ക്
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ പാട്നയിലെ വേദിക്ക് സമീപം സ്ഫോടന പരമ്പര. റാലി ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് സ്ഫോടന പരമ്പര ഉണ്ടായത്. തുടര്‍ച്ചയായി ഏഴ് സ്ഫോടനങ്ങളാണുണ്ടായത്. പട്ന റയില്‍വെ സ്റ്റേഷനിലാണ് രാവിലെ ആദ്യ സ്ഫോടനമുണ്ടായത്. മോദിയുടെ റാലി നടക്കുന്ന ഗാന്ധിമൈതാനത്തിന് സമീപത്തായി പിന്നീട് അഞ്ച് സ്ഫോടനങ്ങളുണ്ടായി. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പൊട്ടാത്ത ബോംബ് കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനത്തില്‍ 5 പേര് മരിച്ചതായും സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുളുണ്ട്. 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
രാവിലെ 9.45നാണ് ആദ്യ സ്ഫോടനമുണ്ടായത്. റെയില്‍വെ സ്റ്റേഷനിലെ കക്കൂസില്‍ സ്ഥാപിച്ച രണ്ട് നാടന്‍ ബോംബുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സ്ഫോടനത്തിലാണ് ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. പ്രദേശത്തു നിന്നും കണ്ടെടുത്ത മറ്റു ബോംബുകള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍വീര്യമാക്കി.
സംഭവ സ്ഥലത്തുനിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഫോടനങ്ങളെ കുറിച്ച് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വേദിക്കു സമീപം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോദിയുടെ ആദ്യ ബീഹാര്‍ റാലിയാണ് ഇന്ന് ഹങ്കറില്‍ നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ക്ക് പാട്ന റെയില്‍വെ സ്റ്റേഷനിലെത്താന്‍ നിരവധി ട്രെയിനുകളാണ് ബിജെപി ഏര്‍പ്പെടുത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha