ദേശീയ പാത 19 ൽ തീവ്രമായ ഗതാഗതക്കുരുക്ക് മൂലം ജനജീവിതം സ്തംഭിച്ചു... മൂന്ന് ദിവസമായി നിരവധി ട്രക്ക് ഡ്രൈവർമാരും യാത്രക്കാരും കുടുങ്ങിക്കിടക്കുന്നു

ദേശീയ പാത 19 ൽ തീവ്രമായ ഗതാഗതക്കുരുക്ക് മൂലം ജനജീവിതം സ്തംഭിച്ചു. ബീഹാറിലെ സസാരം, റോഹ്താസ് മേഖലകളിൽ 15 മുതൽ 20 കിലോമീറ്റർ വരെ നീളത്തിലാണ് ഗതാഗതം പൂർണമായി നിലച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ആയിരക്കണക്കിന് ട്രക്ക് ഡ്രൈവർമാരും യാത്രക്കാരും ഇവിടെ കുടുങ്ങിക്കിടക്കുകയാണ്.
ഭക്ഷണമോ, വെള്ളമോ, അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ മൂന്ന് ദിവസമായി ദുരിതത്തിലാണ് ഇവർ. റോഡരികിൽ നിന്നും ലഭിക്കുന്ന ചെറിയ പലഹാരങ്ങൾ മാത്രമാണ് പലരുടെയും ആശ്രയം.
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ശിവ്സാഗറിനടുത്ത് നടത്തുന്ന റോഡ് വീതികൂട്ടൽ ജോലികളാണ് വൻ ഗതാഗതകുരുക്കിന് പ്രധാന കാരണം. കൂടാതെ മൂന്ന് ദിവസങ്ങൾക്ക് മുമ്പുണ്ടായ കനത്ത മഴ നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും റോഡിന്റെ സ്ഥലം കുറക്കുകയും ചെയ്തു.
ഇതേതുടർന്ന് വാഹനങ്ങൾ താൽക്കാലികമായി വഴിതിരിച്ചുവിട്ടത് വേഗത കുറക്കുകയും തിരക്കിന് ഇടയാക്കുകയും ചെയ്തു. വാരണാസിയിലേക്കുള്ള ഓറംഗാബാദ് ഭാഗത്താണ് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.
"
https://www.facebook.com/Malayalivartha