വീടിനുള്ളില്‍ സൂക്ഷിച്ച നാടന്‍ബോംബ് പൊട്ടിത്തെറിച്ച് 4 പേര്‍ക്ക് ദാരുണാന്ത്യം

ചെന്നൈയില്‍ വീടിനുള്ളില്‍ നാടന്‍ബോംബ് പൊട്ടി നാല് മരണം. ആവഡിയില്‍ ആണ് സംഭവം. ഇന്ന് വൈകീട്ട് നാല് മണിയ്ക്കാണ് സംഭവം. അപകടത്തില്‍ വീട് തകര്‍ന്നു. മരിച്ചവരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ദീപാവലി പ്രമാണിച്ച് ഇവിടെ അനധകൃതമായി പടക്കവില്പന നടത്തിയതായാണ് സൂചന.നാട്ടുകാരെത്തിയാണ് വീടിനകത്തുണ്ടായിരുന്നവരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും
പുറത്തെടുത്തത്. ദീപാവലി പ്രമാണിച്ച് അനധികൃത നിര്‍മാണം വില്പന ഈ പ്രദേശം കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. ഇതില്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ മറ്റ് രണ്ടുപേര്‍ക്ക് കൂടി ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവര്‍ ചികിത്സയില്‍ കഴിയുകയാണ്.
https://www.facebook.com/Malayalivartha