ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു

ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്. കാമ്പസുകളിൽ കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. വൈകുന്നേരത്തോടെ കേന്ദ്ര പാനലുകളുടെ സമഗ്രമായ ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷ.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ നാല് പ്രധാന സെൻട്രൽ പാനൽ പോസ്റ്റുകളിലേക്കാണ് ശക്തമായ പോരാട്ടം നടക്കുന്നത്. കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ എൻഎസ്യുഐയും ബിജെപി അനുഭാവ സംഘടനയായ എബിവിപിയും തമ്മിലാണ് പ്രധാന മത്സരം.
കൂടാതെ എസ്എഫ്ഐ-എഐഎസ്എ സഖ്യവും ആം ആദ്മി പാർട്ടിയുടെ സിവൈഎസ്എസും സംയുക്തമായി മത്സരരംഗത്തുണ്ട്. ഭാസ്‌കരാചാര്യ കോളേജിൽ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ആർച്ചി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സക്കീർ ഹുസൈൻ കോളേജിൽ എസ്എഫ്ഐ മികച്ച വിജയം കരസ്ഥമാക്കി. എസ്എഫ്ഐ സ്ഥാനാർത്ഥി ജിതേന്ദ്ര ജോയിന്റ് സെക്രട്ടറിയായി വിജയിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























