Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ ഒരുങ്ങി മുഖ്യമന്ത്രി വിജയ്

18 SEPTEMBER 2026 10:12 PM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന നവജാത ശിശുക്കള്‍ക്ക് ഒരു ഗ്രാം സ്വര്‍ണ മോതിരം സമ്മാനിക്കുന്ന 'തായ്മാമന്‍ തങ്ക മോതിരം' പദ്ധതിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. ടിവികെ സര്‍ക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. സെപ്തംബര്‍ 28ന് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ജൂണ്‍ 22 മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിച്ച എല്ലാ കുഞ്ഞുങ്ങളും ഈ പദ്ധതിക്ക് അര്‍ഹരാണ്. മോതിരങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ ആറിന് നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായാണ് പ്രഖ്യാപനം.

സെപ്തംബര്‍ 22 മുതല്‍ 107 കേന്ദ്രങ്ങള്‍ വഴിയാണ് മോതിരങ്ങള്‍ വിതരണം ചെയ്യുന്നത്. തുടര്‍ന്ന്, സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് മടങ്ങുമ്പോള്‍ തന്നെ അര്‍ഹരായ കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ്ണ മോതിരം കൈമാറും. തമിഴ്‌നാട്ടില്‍ സ്ഥിരതാമസക്കാരായ ആര്‍.സി.എച്ച് തിരിച്ചറിയല്‍ നമ്പറോടുകൂടി പി.ഐ.സി.എം.ഇയില്‍ രജിസ്റ്റര്‍ ചെയ്തവരുമായ അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്കാണ് പദ്ധതിക്ക് അര്‍ഹതയുള്ളത്. ഓരോ മോതിരത്തിലും പ്രത്യേക സീരിയല്‍ നമ്പര്‍ ഉണ്ടായിരിക്കും. കൂടാതെ സുരക്ഷിതമായ പാക്കിംഗിലാണ് ഇവ നല്‍കുക. ആദ്യ ഘട്ടത്തില്‍ 1.28 ലക്ഷം മോതിരങ്ങള്‍ ഇതിനോടകം വാങ്ങിയിട്ടുണ്ട്. സംസ്ഥാന ബഡ്ജറ്റില്‍ പദ്ധതിക്കായി 755 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.

അതേസമയം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മധുരാന്തകം, ധാരാപുരം എന്നീ രണ്ട് മണ്ഡലങ്ങളിലും തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നേടാത്തതിനാല്‍ പദ്ധതി നടപ്പിലാക്കാന്‍ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സൗജന്യ പ്രഭാതഭക്ഷണ പദ്ധതിക്ക് മാത്രമാണ് ഇവിടെ സംസ്ഥാന സര്‍ക്കാര്‍ ഇലക്ഷന്‍ കമ്മീഷന്റെ അനുമതി വാങ്ങിയിട്ടുള്ളത്.

സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പൊതുജനങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുക, ആശുപത്രികളില്‍ സുരക്ഷിത പ്രസവങ്ങള്‍ പ്രോത്സാഹിപ്പിക്കുക, നവജാത ശിശുവിന് മാതൃസഹോദരന്‍ (അമ്മാവന്‍) സ്വര്‍ണം സമ്മാനിക്കുന്ന തമിഴ് പാരമ്പര്യം കാത്തുസൂക്ഷിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. തമിഴ്‌നാട്ടില്‍ പ്രതിവര്‍ഷം ഏകദേശം 7.8 ലക്ഷം ജനനങ്ങളാണ് നടക്കുന്നത്. ഇതില്‍ 99.9 ശതമാനവും ആശുപത്രികളിലാണ് നടക്കുന്നത്. ഏകദേശം 4.2 ലക്ഷം പ്രസവങ്ങള്‍ (53 ശതമാനം) നടക്കുന്നത് സര്‍ക്കാര്‍ ആശുപത്രികളിലാണ്.

മാതൃശിശുക്ഷേമം, പൊതുജനാരോഗ്യം, തമിഴ് സംസ്‌കാരം എന്നിവയാണ് ടിവികെ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പറയുന്നുണ്ടെങ്കിലും സ്വര്‍ണ മോതിര പദ്ധതിക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഡി.എം.കെ സര്‍ക്കാരില്‍ നിന്ന് തകര്‍ന്ന സാമ്പത്തിക സ്ഥിതിയാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും തമിഴ്‌നാടിന്റെ കടം 10 ലക്ഷം കോടി രൂപയോളമാണെന്നുമുള്ള ടി.വി.കെ സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ക്കിടയിലാണ് പദ്ധതി നടപ്പിലാക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (3 minutes ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (9 minutes ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (17 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (22 minutes ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (33 minutes ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (38 minutes ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (44 minutes ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (50 minutes ago)

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ ഒരുങ്ങി മുഖ്യമന്ത്രി വിജയ്  (59 minutes ago)

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റീലീസ് തിയതിയും പുറത്ത്  (2 hours ago)

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി മമത  (3 hours ago)

പാകിസ്ഥാനില്‍ ജുമാ നമസ്‌ക്കാരത്തിനിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം  (3 hours ago)

യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി  (3 hours ago)

ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു  (3 hours ago)

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (4 hours ago)

Malayali Vartha Recommends