മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യം ചോദിക്കരുത്; മൈക്കുമായി പോകരുത്; നിർദ്ദേശവുമായി പൊലീസ്

മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യം ചോദിക്കരുതെന്ന നിർദ്ദേശവുമായി പൊലീസ്. മൈക്കുമായി പോകരുതെന്നും മാറിനിൽക്കാനും എറണാകുളം എസിപി പീറ്റർ കെ ജെ നിർദ്ദേശിച്ചു. മാറി നിന്നാൽമതി, Z+ സുരക്ഷയുള്ളയാളാണ് എന്നും പോലീസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു .
ഇങ്ങനെ ഒരു നിർദ്ദേശം പൊലീസിന് കിട്ടയിട്ടുണ്ടോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. ഗോകുലം പാർക്കിൽ നടക്കുന്ന മുഖ്യമന്ത്രിയുടെ പരിപാടി റിപ്പോർട്ട് ചെയ്യാൻ എത്തിയവരോടാണ് നിർദേശം. മുഖ്യമന്ത്രിയ്ക്ക് ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.തുടർന്ന് പൊലീസ് വലയത്തിലാണ് മുഖ്യമന്ത്രി ഗോകുലം പാർക്കിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയത്.
https://www.facebook.com/Malayalivartha























