ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം

ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ സെല്‍ഫ് വെന്‍ഡിംഗ് മെഷീനുകള്‍ അവതരിപ്പിക്കാനുള്ള നീക്കത്തില്‍ ബെവ്‌കോ. പരീക്ഷണാടിസ്ഥാനത്തില്‍ കൊച്ചി വൈറ്റില മെട്രോ സ്‌റ്റേഷനിലെ സൂപ്പര്‍ പ്രീമിയം ഔട്ട്‌ലെറ്റില്‍ മെഷീന്‍ സ്ഥാപിക്കും. ഇത് വിജയിച്ചാല്‍ പ്രീമിയം ഔട്ട്‌ലെറ്റുകളില്‍ നടപ്പാക്കാനാണ് തീരുമാനം.
ബാങ്കുകളുടെ സഹകരണത്തോടെയാണ് വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിക്കുക. കുപ്പികള്‍ മെഷീനില്‍ സ്‌റ്റോര്‍ ചെയ്യും. ഉപഭോക്താക്കള്‍ക്ക് ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം. തുടര്‍ന്ന് യുപിഐ, കാര്‍ഡ് എന്നീ മാര്‍ഗങ്ങളിലൂടെ പണമടയ്ക്കണം. പണമടച്ച് കഴിയുമ്പോള്‍ കുപ്പി മെഷീനില്‍ നിന്നുതന്നെ ലഭ്യമാകും. ബില്ലും മെഷീനില്‍ നിന്ന് ലഭിക്കും. മെഷീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുത്തതിനുശേഷം കൗണ്ടറില്‍ നിന്ന് മദ്യം കൈപ്പറ്റുന്ന രീതിയും ആലോചനയിലുണ്ട്.
https://www.facebook.com/Malayalivartha























