Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

കെടിഎം 2026: ഹോംസ്റ്റേ; കേരള ടൂറിസത്തിന്റെ പുതിയ വികസന സാധ്യത...

26 SEPTEMBER 2026 05:34 PM IST
മലയാളി വാര്‍ത്ത

More Stories...

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായി ഐ.ഡി.എസ്.എഫ്.എഫ്.കെയിലെ മീറ്റ് ദി ഡയറക്ടേഴ്സ് പരിപാടി

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം

ഓപ്പറേഷന്‍ തൂഫാന്‍; 12509 പേരെ അറസ്റ്റ് ചെയ്തു

മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യം ചോദിക്കരുത്; മൈക്കുമായി പോകരുത്; നിർദ്ദേശവുമായി പൊലീസ്

രാജ്യത്തെ ഏറ്റവും വലിയ ടൂറിസം വാണിജ്യ മേളയായ കേരള ട്രാവൽ മാർട്ടില്‍ (കെടിഎം) സംസ്ഥാനത്തെ ടൂറിസം വികസനത്തിന്റെ പുതിയയ സാധ്യതയായി വളരുകയാണ് ഹോംസ്റ്റേകൾ. പ്രാദേശിക സംസ്കാരം, ഭക്ഷണരീതികൾ, നിത്യജീവിതം എന്നിവ അടുത്തറിയാൻ അവസരമൊരുക്കുന്ന സമൂഹ-കേന്ദ്രീകൃത വാസസ്ഥലങ്ങളോടാണ് പുതുതലമുറ സഞ്ചാരികള്‍ക്ക ഏറെ താത്പര്യമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പരമ്പരാഗത ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും ഒപ്പം അനുഭവവേദ്യ യാത്രകൾ വാഗ്ദാനം ചെയ്യുന്ന ഹോംസ്റ്റേകൾ ഇത്തവണ മാർട്ടിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണെന്ന് കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ് പറഞ്ഞു. ആഭ്യന്തര-അന്തർദേശീയ ബയർമാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും, വിൽപ്പനക്കാർക്ക് മികച്ച ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം കേരളത്തിലെ പുതിയ ടൂറിസം കേന്ദ്രങ്ങളും നവീനഅനുഭവങ്ങളും പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹോംസ്റ്റേ അസോസിയേഷന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് നിലവിൽ അംഗീകാരമുള്ള 1,800-ഓളം ഹോംസ്റ്റേകളും 48 സാമൂഹ്യാധിഷ്ഠിത കേന്ദ്രങ്ങളുമുണ്ട്. നാട്ടുകാര്‍ക്കൊപ്പം താമസിച്ച് അവരുടെ ജീവിതരീതികൾ കണ്ടറിയാൻ ഇത്തരം കേന്ദ്രങ്ങൾ അവസരമൊരുക്കുന്നുവെന്ന് കേരള ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി (ഹാറ്റ്സ്) ഐടി കൺവീനറും ടൂറിസം പ്രോജക്ട്സ് കോർഡിനേറ്ററുമായ റാഫേൽ ഹെർമിൻ പറഞ്ഞു. ഉപഭോക്താക്കൾക്ക് വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ അസോസിയേഷൻ ബ്രോഷറുകളും ഡയറക്ടറിയും തയ്യാറാക്കിയിട്ടുണ്ട്. ഇടനിലക്കാരില്ലാതെ അതിഥികൾക്ക് നേരിട്ട് ബുക്കിംഗ് സാധ്യമാക്കുന്നതും പ്രത്യേക പാക്കേജുകൾ ഒരുക്കുന്നതും മേഖലയുടെ സ്വീകാര്യത വർധിപ്പിക്കുന്നു.

യുവാക്കളായ സഞ്ചാരികൾക്കിടയിലും ടെക്നോളജി പ്രൊഫഷണലുകൾക്കിടയിലും ഹോംസ്റ്റേകൾക്ക് വലിയ പ്രിയമാണ്. ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള ആംസ് ഹോളിഡേയ്സ് പ്രതിനിധി അമിതാ കൺവിന്ദെ, ഡൽഹി ട്രാവൽ ഇന്‍-ലെ രവി കാലിയ, നൈജീരിയയിലെ അബിക്കി ട്രാവൽസ് ഉടമ അബിക്കെ ഒഡുനായ തുടങ്ങിയ പ്രമുഖ ടൂർ ഓപ്പറേറ്റർമാർ കേരളം മുന്നോട്ടുവെക്കുന്ന വ്യത്യസ്തമായ ഉൽപ്പന്നങ്ങളെയും കെടിഎമ്മിലെ മികച്ച ക്രമീകരണങ്ങളെയും പ്രശംസിച്ചു.

ടൂറിസം വകുപ്പിൽ നിന്നുള്ള കാര്യക്ഷമമായ പിന്തുണയും വേഗത്തിലുള്ള സർട്ടിഫിക്കേഷൻ നടപടികളും തങ്ങൾക്ക് വലിയ സഹായമാണെന്ന് എറണാകുളം വരാപ്പുഴയിലെ ഹോംസ്റ്റേ സംരംഭകൻ ജെയ്‌മോൻ പറഞ്ഞു. അതോടൊപ്പം, കൃത്യമായ സർക്കാർ അംഗീകാരവും സൗകര്യങ്ങള്‍ക്കനുസരിച്ചുള്ള തരംതിരിവും ഉറപ്പാക്കണം. അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നിയമാനുസൃതമായി പ്രവർത്തിക്കുന്ന ഹോംസ്റ്റേകൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്നത് തടയണമെന്നും സംരംഭകര്‍ ആവശ്യപ്പെട്ടു. കേരള ട്രാവല്‍ മാര്‍ട്ടിന്റെ അവസാനദിവസമായ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകീട്ട് അഞ്ച് വരെ പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനമുണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (5 minutes ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (9 minutes ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (14 minutes ago)

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം  (16 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 12509 പേരെ അറസ്റ്റ് ചെയ്തു  (21 minutes ago)

പി.എഫ് വേതന പരിധി: ഗവ. സൈബർപാർക്കിൽ ബോധവത്കരണ സെമിനാർ...  (27 minutes ago)

മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യം ചോദിക്കരുത്; മൈക്കുമായി പോകരുത്; നിർദ്ദേശവുമായി പൊലീസ്  (30 minutes ago)

കലാസംസ്‌കാരത്തിന്റെ നാടായി കേരളത്തെ അടയാളപ്പെടുത്തുന്ന ടൂറിസം പവലിയന്‍ കെടിഎമ്മിലെ മുഖ്യ ആകര്‍ഷണം...  (34 minutes ago)

30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അ​ച്ച​ടി​ച്ച​ 90​ ​ല​ക്ഷം​ ​ടി​ക്ക​റ്റും​ ​വി​റ്റ​ഴി​ച്ചു  (38 minutes ago)

തര്‍ക്കത്തിനിടെ ആലപ്പുഴയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു  (40 minutes ago)

കെടിഎം 2026: ഹോംസ്റ്റേ; കേരള ടൂറിസത്തിന്റെ പുതിയ വികസന സാധ്യത...  (41 minutes ago)

കേരളത്തിന്റെ തനത് പാരമ്പര്യങ്ങള്‍ പരിചയപ്പെടുത്തി കേരള ട്രാവല്‍ മാര്‍ട്ട് 2026  (42 minutes ago)

ഇന്ന് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കഴിയുമെന്ന് പ്രതീക്ഷ- മന്ത്രി സണ്ണി ജോസഫ്  (44 minutes ago)

വ്യത്യസ്ത പ്രമേയവുമായി ആർ ജെ പ്രസാദിന്റെ ‘അശാന്തം’; ട്രെയ്‌ലർ പുറത്തിറക്കി...  (50 minutes ago)

പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ എത്തിയ എംഡിഎംഎ കേസ് പ്രതി കീര്‍ത്തനക്ക് കുത്തേറ്റു  (52 minutes ago)

Malayali Vartha Recommends