ഓപ്പറേഷന്‍ തൂഫാന്‍; 12509 പേരെ അറസ്റ്റ് ചെയ്തു

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 12509 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 55 കേസുകളിലായി 60 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 11610 ആയി.
ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് മലപ്പുറത്ത് നിന്നുമാണ്. 1267 പേർ. രണ്ടാം സ്ഥാനത്ത് കോഴിക്കോട് സിറ്റിയാണ്. കൊച്ചി സിറ്റിയും കോട്ടയവുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ നിന്നാണ് ഏറ്റവും കുറവ് അറസ്റ്റ് നടന്നിട്ടുള്ളത്. 181 പേര്‍.
ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കോഴിക്കോട് സിറ്റിയിലാണ്. രണ്ടാം സ്ഥാനത്ത് മലപ്പുറം ജില്ലയാണ്. കോട്ടയം ജില്ലയാണ് മൂന്നാം സ്ഥാനത്ത്. പാലക്കാടും കൊച്ചി സിറ്റിയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കണ്ണൂര്‍ റൂറല്‍ ജില്ലയിലാണ്. 176 കേസുകള്‍.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി.ഇതുവരെ 24355.602 ഗ്രാം എം.ഡി.എം.എയും 1544.586 കി.ഗ്രാം കഞ്ചാവും 444.160 ഗ്രാം ചരസും 10324 കഞ്ചാവ് ചെടികളും പിടിച്ചെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























