17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

17കാരന്‍ 16,000 രൂപയ്ക്ക് വാടകയ്‌ക്കെടുത്ത ഔഡി കാര്‍ അപകടത്തില്‍പ്പെട്ട് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം. മൂന്ന് വാഹനങ്ങളില്‍ ഇടിച്ച ശേഷമാണ് കാര്‍ 45കാരനായ കാല്‍നടയാത്രക്കാരനെ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ പിന്നീട് മരിച്ചു. ഉമാശങ്കറാണ് മരിച്ചത്.
അപകടവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത െ്രെഡവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഔഡി കാറും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ കാര്‍ വാടകയ്ക്ക് നല്‍കിയ കമ്പനിയുടെ പങ്കും പൊലീസ് അന്വേഷിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് എങ്ങനെയാണ് കാര്‍ കൈമാറിയതെന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്. കാര്‍ ബുക്ക് ചെയ്ത രീതി, പ്രായം പരിശോധിച്ചോ, ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യപ്പെട്ടോ, എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. ഒരു ആപ്പ് വഴി ഒറ്റ ദിവസത്തേക്കാണ് കുട്ടി വാഹനം വാടകയ്‌ക്കെടുത്തതെന്നാണ് വിവരം.
ലൈസന്‍സില്ലാതെയാണ് വാഹനം കൈമാറിയതെന്ന് കണ്ടെത്തിയാല്‍ കമ്പനിക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. അപകടസമയത്ത് കാറില്‍ ഉണ്ടായിരുന്നവരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. യാത്രക്കാരുടെ പേരും പ്രായവും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് പരിശോധിക്കുന്നത്. അപകടസമയത്ത് കാര്‍ 17കാരന്‍ തന്നെയാണോ ഓടിച്ചിരുന്നതെന്നും മറ്റാരെങ്കിലും വാഹനം ഓടിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ഡ്രൈവറെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കിയതായി പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























