അശ്ലീലം കൂടിപ്പോയി: ഐശ്വര്യ റായിയുടെ പരസ്യം നീക്കം ചെയ്തു
അശ്ലീലം കൂടിപ്പോയെന്ന് കാണിച്ച് താന്‍ ബ്രാന്‍ഡ് അംബാസിഡറായ വാച്ചിന്റെ പരസ്യം മൂലം പണികിട്ടി ഇരിക്കുകയാണ് മുന്‍ലോക സുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യ റായി. മലേഷ്യയിലാണ് ഐശ്വര്യ റായിയുടെ ഒരു വാച്ച് പരസ്യത്തിന്റെ ഫോട്ടോ നീക്കം ചെയ്തിരിക്കുന്നത്.
കടയുടെ മുമ്പില്‍ വച്ചിരുന്ന ഐശ്വര്യയുടെ പോസ്റ്ററിലാണ് അശ്ലീലം കണ്ടെത്തിയതിനെ തുടര്‍ന്ന് നീക്കം ചെയ്യാന്‍ അവിടെയുള്ള ലോക്കല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടത്. മലേഷ്യയിലെ ചില സ്ഥലങ്ങളില്‍ അശ്ലീലത നിറഞ്ഞ ചിത്രങ്ങളോ പോസ്റ്ററുകളോ പ്രദര്‍ശിപ്പിക്കരുതെന്ന കര്‍ശന നിയമമുണ്ട്.
ഇത്തരം സെക്സി പോസ്റ്ററുകള്‍ കടകളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നും ഇത് യുവാക്കളെ വഴിതെറ്റിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. ഇത്തരമൊരു പോസ്റ്റര്‍ കടയുടെ മുന്നില്‍ വച്ചതിന് കട ഉടമക്കെതിരെ കൗണ്‍സില്‍ പിഴയും ഈടാക്കി.
https://www.facebook.com/Malayalivartha