പൃഥ്വിയുടെ സെറ്റില്‍ വീണ്ടും പ്രേതബാധ, പ്രേതത്തെ പേടിയില്ലെന്ന് പറഞ്ഞ സുദേവും നടുങ്ങി
പൃഥ്വിരാജിനെ നായകനാക്കി ജെ കൃഷ്ണന് സംവിധാനം ചെയ്യുന്ന എസ്ര എന്ന ചിത്രം ഇതിനോടകം വാര്‍ത്താ പ്രാധാന്യം നേടിക്കഴിഞ്ഞു. മലയാളത്തിന്റെ കോണ്‍ജറിങ് ആണ് എസ്ര എന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം.
വികാരിയച്ചന് വന്ന് വ്യഞ്ചരിപ്പിച്ചിട്ടൊന്നും ഒരു ഫലവും ഉണ്ടായില്ല. എസ്രയുടെ ഷൂട്ടിങ് സെറ്റില്‍ ഇപ്പോഴും പ്രേതബാധയുണ്ട് എന്നാണ് കേള്‍ക്കുന്നത്. പ്രേതത്തെ പേടിയില്ല എന്ന് പറഞ്ഞ സുദേവ് നായര്‍ ഷൂട്ടിങ് സെറ്റില്‍ തനിക്കുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ്. ചെയ്യുന്ന കാര്യങ്ങളൊന്നും ശരിയാകുന്നില്ല. ചെറിയ പരിക്കുകളും തനിക്കുണ്ടായി എന്ന് സുദേവ് പറഞ്ഞു.
എസ്രയുടെ ഷൂട്ടിങ് സെറ്റില്‍ എത്തുന്നതിന് മുമ്പ്, തനിക്ക് ഇതിലൊന്നും വിശ്വാസമില്ല എന്ന് പറഞ്ഞ ആളാണ് സുദേവ്. അധവാ പ്രേതബാധയുണ്ടെങ്കില്‍ അതെനിക്കും അനുഭവിച്ചറിയണം എന്ന് പറഞ്ഞാണ് സുദേവ് സെറ്റിലെത്തിയത്.
തെന്നിന്ത്യന്‍ താരം പ്രിയ ആനന്ദാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മലയാളത്തില്‍ പ്രിയ അഭിനയിക്കുന്ന ആദ്യത്തെ ചിത്രമാണ്. സെറ്റില്‍ ഓരോ ദിവസവും സംഭവിയ്ക്കുന്ന വിചിത്രമായ കാര്യങ്ങള്‍ കണ്ട് താന്‍ പേടിച്ചു എന്ന് പ്രിയ ആനന്ദും പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha