മാണിക്കെതിരെ കാനം രാജേന്ദ്രന് രംഗത്ത്, മാണിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാനാവില്ലെന്ന് കാനം
കെ.എം മാണിക്കെതിരെ എതിര്‍പ്പുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്ത്. മാണിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാന്‍ സിപിഐക്കാവില്ല. ഓരോരുത്തര്‍ക്കും ഓരോ നിലപാടാണ്. കെ.എം മാണിയോട് സിപിഐക്ക് മൃദുസമീപനമില്ല. സിപിഐഎം ഉദ്ദേശിക്കുന്ന പ്രശ്നാധിഷ്ടിത നിലപാട് എന്താണെന്ന് അറിയില്ലെന്നും കാനം രാജേന്ദ്രന് വ്യക്തമാക്കി.
കെ.എം മാണി അഴിമതിക്കാരന് തന്നെയാണെന്ന് കാനം രാജേന്ദ്രന് നേരത്തെയും വ്യക്തമാക്കിയിരുന്നു. യുഡിഎഫിലെ അഴിമതിക്കാര്‍ എല്‍ഡിഎഫില്‍ വന്നാല്‍ വിശുദ്ധനാകില്ല. ചില നയങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടതുമുന്നണി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെയാണ് മാണിയോട് അനുകൂല നിലപാട് കൈക്കൊണ്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ്‍ വാര്‍ത്താസമ്മേളനം നടത്തിയത്. കേരളാ കോണ്‍ഗ്രസിനെ വര്‍ഗീയ കക്ഷിയായി മാറ്റനിര്ത്താനല്ല തങ്ങള്‍ ശ്രമിച്ചത്. ചില സന്ദര്‍ഭങ്ങളില്‍ പ്രശ്നാധിഷ്ഠിതമായി മുമ്പും സഹകരിച്ചിരുന്നു.
മാണി സ്വീകരിക്കുന്ന നിലപാട് നോക്കിയായിരിക്കും സഹകരണം. അതിനര്‍ഥം ഉടന്‍ കേരള കോണ്‍ഗ്രസ് എമ്മിനെ എല്‍ഡിഎഫില്‍ എടുക്കുമെന്നല്ല. എന്നാല്‍ ഭാവി പ്രവചിക്കാനുമില്ല. അടിത്തറ വിപുലീകരിക്കാനുള്ള അവസരമായി എല്‍ഡിഎഫ് ഇതിനെ കാണുകയാണെന്നും കോടിയേരി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha