പിണറായി വിജയനെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും
എസ്എന്‍സി ലാവലിന്‍ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സിബിഐ നല്കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. വിചാരണ കോടതി വിധി റദ്ദാക്കണമെന്നും പിണറായി അടക്കമുള്ള വരെ വിചാരണക്ക് വിധേയരാക്കണം എന്നുമാണ് സിബിഐയുടെ ആവശ്യം.
കേസ് പഠിക്കാന്‍ സാവകാശം വേണമെന്ന് സിബിഐക്ക് വേണ്ടി ജനറല്‍ പരംജിത്ത് സിംഗ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച സര്‍ക്കാരിനെതിരെ കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു.
കേസ് അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യം ഇല്ലെന്ന് ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ച് വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് നേരത്തേ രണ്ട് മാസത്തേക്ക് മാറ്റി വെച്ചത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരുന്നു കോടതിനടപടി. കേസ് പരിഗണിക്കുന്നതിന് സര്‍ക്കാരിന് എന്താണിത്ര തിടുക്കം, കോടതിയെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുക ആണോ എന്ന് സംശയമുണ്ട് എന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി കോടതിയെ ഉപയോഗിക്കരുതെന്നും ഡിവിഷന് ബെഞ്ച് മുന്നറിയിപ്പ് നല്കി.
https://www.facebook.com/Malayalivartha