കിംഗ് ഖാനെ ലൊസാഞ്ചല്‍സ് വിമാനത്താവളത്തില്‍ തടഞ്ഞു

2012 ന്യുയോര്‍ക് വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനക്കായി തടഞ്ഞു വച്ചതിനു ശേഷം ഇന്ത്യന്‍ സിനിമയിലെ കിംഗ് ഖാനെ അമേരിക്കയിലെ വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനകള്‍ക്കായി തടഞ്ഞു. അമേരിക്കയിലെ ലൊസാഞ്ചല്‍സ് വിമാനത്താവളത്തിലാണ് ഷാരൂഖിനെ തടഞ്ഞുവച്ചത്. വിമാനത്താവളത്തില്‍ തന്നെ തടഞ്ഞുവച്ച സംഭവം ഷാരൂഖ് ഖാന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
വിവിധ രാജ്യങ്ങളിലെ സുരക്ഷാസംവിധാനങ്ങളെ താന്‍ മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍ യുഎസിലെ വിമാനത്താവളത്തില്‍ തനിക്കുണ്ടായ അനുഭവത്തില്‍ താന്‍ നിരാശനാണെന്നും ഷാരൂഖ് ട്വിറ്ററില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























