ട്രെയിന്‍ വൈകിയതില്‍ പ്രതിഷേധിച്ച് മുംബൈയില്‍ യാത്രക്കാര്‍ ട്രെയിന്‍ തടയല്‍ സമരം നടത്തി
മുംബൈയില്‍ ട്രെയിന്‍ വൈകിയതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ റെയില്‍വേ ട്രാക്കില്‍ ഇറങ്ങി സമരം നടത്തി. ബദര്‍പുര്‍ സ്റ്റേഷനിലാണ് പ്രതിഷേധ സമരം നടന്നത്. സെന്‍ട്രല്‍ റെയില്‍വേയ്ക്കെതിരേ സമരക്കാര്‍ മുദ്രാവാക്യം മുഴക്കി. കൃത്യ സമയത്ത് ട്രെയിന്‍ ഓടിക്കുന്നതില്‍ സെന്‍ട്രല്‍ റെയില്‍വേ തുടര്‍ച്ചയായി പരാജയപ്പെടുകയാണെന്നും ഈ പ്രശ്നം ദിനംപ്രതി വര്‍ദ്ധിക്കുകയാണെന്നും ഇത് അസഹനീയമാണെന്നും യാത്രക്കാര്‍ പ്രതികരിച്ചു.
സംഭവത്തെത്തുടര്‍ന്ന് എത്രയും വേഗം യാത്രക്കാരുടെ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്ര റെയില്‍വേമന്ത്രി സുരേഷ് പ്രഭു ട്വിറ്ററിലൂടെ നിര്‍ദേശം നല്കി. റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ റെയില്‍വേ പോലീസിനെയും രംഗത്തിറക്കിയാണ് പ്രതിഷേധക്കാരെ ട്രാക്കില്‍നിന്ന് നീക്കിയത്. രാവിലെ ആറു മണിക്ക് ആരംഭിച്ച സമരത്തെത്തുടര്‍ന്ന് താറുമാറായ കര്‍ജത്-അംബര്‍നാഥ് റൂട്ട് പതിനൊന്നു മണിയോടെയാണ് പുനഃസ്ഥാപിച്ചത്.
https://www.facebook.com/Malayalivartha