സെക്കന്തരാബാദ് നിന്നു കേരളത്തിലേക്കു ഓണത്തിന് സ്പെഷ്യല്‍ ട്രെയിനുകള്‍
ഓണത്തിനോടനുബന്ധിച്ചു സെക്കന്തരാബാദ്, നാന്ദത് എന്നിവ!ിടങ്ങളില്‍ നിന്നു കേരളത്തിലേക്കു സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. സെക്കന്തരാബാദ് കൊച്ചുവേളി സ്പെഷ്യല്‍ (07115) സെപ്റ്റംബര്‍ 12ന് തിങ്കള്‍ വൈകിട്ട് 4.25ന് പുറപ്പെട്ട് ബുധന്‍ രാത്രി 12.30ന് കൊച്ചുവേളിയിലെത്തും. മടക്ക ട്രെയിന്‍ (07116) സെപ്റ്റംബര്‍ 16ന് വെള്ളി രാത്രി 8.30ന് പുറപ്പെട്ട് ഞായര്‍ പുലര്‍ച്ചെ നാലിന് സെക്കന്തരാബാദിലെത്തും.
നാന്ദത് കൊച്ചുവേളി സ്പെഷ്യല്‍ (07505) സെപ്റ്റംബര്‍ 12ന് തിങ്കള്‍ രാവിലെ 7.20ന് പുറപ്പെട്ടു ചൊവ്വ വൈകിട്ട് 6.45ന് കൊച്ചുവേളിയിലെത്തും. .മടക്ക ട്രെയിന്‍ (07504) സെപ്റ്റംബര്‍ 15ന് വ്യാഴം രാത്രി 8.15ന് പുറപ്പെട്ടു ശനിയാഴ്ച രാവിലെ 8.30ന് നാന്ദതില് എത്തും. കേരളത്തിലെ സ്റ്റോപ്പുകള്‍: കൊല്ലം,കായംകുളം, ചെങ്ങന്നൂര്‍,തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട്.
https://www.facebook.com/Malayalivartha